/sathyam/media/post_attachments/p3AJ7UXA550TLtOxaekb.jpg)
നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിന്റെ 2021-22 വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കിടപ്പുരോഗികള്‍ക്ക് മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ വിതരണം ചെയ്തു. കിടപ്പുരോഗികള്‍ക്ക് മോട്ടോറൈസ്ഡ് വീല്‍ ചെയര്‍ എന്ന പദ്ധതിയില്‍ 14,95,000/ രൂപ വകയിരുത്തി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പരിധിയില്‍ വരുന്ന ഏഴ് ഗ്രാമപഞ്ചായത്തുകളിലായി കിടപ്പുരോഗികളായ 11 പേര്‍ക്ക് 1,27,050/ രൂപ നിരക്കില്‍ വികലാംഗ കോര്‍പ്പറേഷന്‍ മുഖേനയാണ് വീല്‍ ചെയര്‍ വിതരണം ചെയ്തത്.
ബ്ലോക്ക് പഞ്ചായത്തില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.റ്റി കുഞ്ഞ് വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് റാണി തോമസ് അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.റ്റി വര്‍ഗ്ഗീസ്,
വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.എ ജോണി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.ജെ സിജു, സി.എം കുര്യാക്കോസ്, സജനാ ബഷീര്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ദിലീപ് എം.കെ, ശിശുവികസന പദ്ധതി ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് രാജേഷ് ബാബു റ്റി.ആര്‍ തുടങ്ങിയവര്‍ സംസാരിച്ചു.