ഡീൻ കുര്യാക്കോസ് എം.പിയുടെ നേതൃത്വത്തിൽ സൗജന്യ സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു

author-image
ജൂലി
Updated On
New Update

publive-image

തൊടുപുഴ- ഡീൻ കുര്യാക്കോസ് എം.പി നേതൃത്വം നൽകുന്ന ഇടുക്കി കെയർ ഫൌണ്ടേഷനും മൂന്നാർ ഫുട്ബോൾ ക്ലബ്ബിന്റയും (മൂന്നാർ എഫ് സി) സമ്മർ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിക്കുന്നു. മെയ് 5 മുതൽ 31 വരെയായി ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ കുട്ടമ്പുഴ, മൂന്നാർ, മറയൂർ, അടിമാലി, ഏലപ്പാറ, എൻ.ആർ. സിറ്റി, കാൽവരിമൌണ്ട്, പാറത്തോട് എന്നീ 8 കേന്ദ്രങ്ങളിലായി 4 വയസ്സ് മുതൽ 19 വയസ്സുവരെയുള്ള കുട്ടികൾക്കായി സൗജന്യമായാണ് ക്യാമ്പുകൾ സംഘടിപ്പിച്ചിരിക്കുന്നത്.

Advertisment

ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് ജേഴ്സി സൌജന്യമായിരിക്കും. തിങ്കൾ മുതൽ വെള്ളി വരെ രാവിലെ 6.30 മുതൽ 8.30 വരെ നടക്കുന്ന ക്യാമ്പിലേക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചതായി ക്യാമ്പ് കോ-ഓഡിഡിനേറ്ററും മുൻ സന്തോഷ് ട്രോഫി താരവുമായ പി.എ സലിംകുട്ടി അറിയിച്ചു. രജിസ്ട്രേഷൻ വേണ്ടി താഴെപ്പറയുന്ന ഫോൺ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

കുട്ടമ്പുഴ, യുവ ആർട്സ് സ്പോർട്സ് ക്ലബ്ബ്, കുട്ടമ്പുഴ ഗ്രൗണ്ട്

ഫോൺ-9605571861,9745897962, 9446070312

മൂന്നാർ, മൂന്നാർ എഫ് സി, പെരിയവരൈ എസ്റ്റേറ്റ് ഫാക്ടറി ഗ്രൗണ്ട്, മൂന്നാർ, ഫോൺ-8281585610, 9446079300, 9496184194

മറയൂർ, സർഗ്ഗ ആർട്സ് & സ്പോർട്സ് ക്ലബ്ബ്, ജയമാതാ സ്കൂൾ ഗ്രൗണ്ട്

ഫോൺ- 9447769635, 9496180113, 9497277806

എലപ്പാറ, ഇൻസ്പയർ കൾച്ചറൽ സൊസൈറ്റി, എലപ്പാറ പഞ്ചായത്ത് സ്കൂൾ ഗ്രൗണ്ട്, ഫോൺ-9656962404, 99611 54296, 94974 97796

പാറതോട്, പ്രിയദർശിനി സൊസൈറ്റി, പാറതോട്& സെന്റ് ജോർജ് ഹയർ സെക്കന്ററി സ്കൂൾ എസ്.പി.സി. ബീനമോൾ സ്റ്റേഡിയം പാറതോട്

ഫോൺ-9947003146, 9747232350, 9947493062

അടിമാലി, മൂന്നാർ എഫ്.സി, എസ്. എൻ. ഡി. പി സ്കൂൾ ഗ്രൗണ്ട്, അടിമാലി, ഫോൺ-9995166432, 9744309562, 6235480210

കാൽവരിമൗണ്ട്, യുവരശ്മി ലൈബ്രറി ആർട്സ് & സ്പോർട്സ്

ക്ലബ്ബ്, കാൽവരിമൗണ്ട്, ഇടുക്കി, കാൽവരിമൗണ്ട് സ്കൂൾ ഗ്രൗണ്ട്

ഫോൺ-9544780213, 9562669695, 9142134169

എൻ.ആർ സിറ്റി, എസ്.എൻ.വി എച്ച്.എസ്.എസ്. എൻ.ആർ സിറ്റി,, എസ്.എൻ.വി സ്കൂൾ ഗ്രൗണ്ട്, ഫോൺ-9747190002, 9495219177, 9447814208

Advertisment