ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update
/sathyam/media/post_attachments/wSVjN25Nm7RtLlmED03L.jpeg)
തൊടുപുഴ: തൊടുപുഴയിൽ അക്രമ രാഷ്ട്രീയം വിലപ്പോവില്ലെന്ന് കേരളാ കോൺഗ്രസ്സ് ചെയർമാൻ പി.ജെ ജോസഫ് എംഎൽഎ പറഞ്ഞു. കാർഷിക വികസന ബാങ്ക് തെരെഞ്ഞെടുപ്പ് അട്ടിമറിക്കാൻ സിപിഎം നടത്തിയ ഗുണ്ടാ ആക്രമണത്തിൽ പരിക്കേറ്റ യുഡിഎഫ് ചെയർമാനും മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡൻ്റും സ്ഥാനാർത്ഥിയുമായ പി.എൻ സീതിയെ ആശുപത്രിയിൽ സന്ദർശിച്ച് സംസാരിക്കുകയായിരുന്നു പി.ജെ.ജോസഫ് എംഎൽഎ.
Advertisment
ക്രമസമാധാനം തകർക്കാതെ തെരെഞ്ഞെടുപ്പ് വിജയപരാജയങ്ങളെ ഉൾക്കൊള്ളാൻ ഇടതുപക്ഷ രാഷ്ട്രീയത്തിന് കഴിയണമെന്നും പി.ജെ.ജോസഫ് പറഞ്ഞു. യുഡിഎഫ് നേതാക്കളായ ടി.എം സലിം, എം.മോനിച്ചൻ, ടി.കെ നവാസ്, ബൈജുവ റവുങ്കൽ,ജാഫർ ഖാൻ മുഹമ്മദ്, സണ്ണികളപ്പുര, ഫിലിപ്പ് ചേരിയിൽ, സനു മാത്യു, ജോബി ജോൺ, രഞ്ജിത് മനപ്പുറത്ത് എന്നിവർ എം എൽ എ ക്കൊപ്പം ഉണ്ടായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us