Advertisment

സുരക്ഷാകവചങ്ങള്‍ പരിചയപ്പെടുത്തി അഗ്നി രക്ഷാ സേവന വകുപ്പിന്റെ സ്റ്റാള്‍

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

സംസ്ഥാന സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളോടനുബന്ധിച്ച് വാഴത്തോപ്പ് ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ സംഘടിപ്പിച്ച 'എന്റെ കേരളം' പ്രദര്‍ശന വിപണന മേളയില്‍ കേരള അഗ്‌നി രക്ഷാ സേവന ഇടുക്കി ജില്ല വിഭാഗം തയ്യാറാക്കിയ പ്രദര്‍ശന സ്റ്റാള്‍ ജനശ്രദ്ധയാകര്‍ഷിക്കുന്നു.

അടിയന്തര സാഹചര്യങ്ങളില്‍ അഗ്നി- രക്ഷാ സേവന വകുപ്പ് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ പരിചയപ്പെടുത്താനും, ജില്ലയിലെ പ്രളയ രക്ഷാപ്രവര്‍ത്തനങ്ങളിലും വിവിധ അപകടങ്ങളിലും അഗ്നി-രക്ഷാ സേനാംഗങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിക്കുക എന്ന ലക്ഷ്യത്തോടെ തയ്യാറാക്കിയ ഫോട്ടോ പ്രദര്‍ശനവും മേളയില്‍ ശ്രദ്ധേയമാകുന്നു. 2020 ലെ പെട്ടിമുടി ദുരന്തം, 2021 ലെ കൊക്കയാര്‍ ദുരന്തം, 2018 ലെ പ്രളയം തുടങ്ങി ജില്ലയിലെ വിവിധയിടങ്ങളില്‍ കേരള ഫയര്‍ ആന്റ് റസ്‌ക്യു സര്‍വീസ് നടത്തിയ രക്ഷാ പ്രവര്‍ത്തനങ്ങളുടെ ചിത്രങ്ങളും പത്ര വാര്‍ത്തകളുമാണ് പ്രദര്‍ശനത്തിനൊരുക്കിയിട്ടുള്ളത്.

publive-image

അഗ്‌നിരക്ഷാ പ്രവര്‍ത്തനത്തില്‍ തീ പൊള്ളല്‍ ഏല്‍ക്കാതിരിക്കാന്‍ ഉപയോഗിക്കുന്ന രക്ഷാകവചമായ ഫയര്‍ ഫൈറ്റിംഗ് സ്യൂട്ട്, അലുമിനിയം സ്യൂട്ട്, ജലാശയങ്ങളില്‍ ഉപയോഗിക്കുന്ന സ്‌കൂബ സ്യൂട്ട്, അഗ്‌നി രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് ധരിക്കുന്ന ഹെല്‍മറ്റ്, ഷൂ, തീ അണയ്ക്കാനുപയോഗിക്കുന്ന വിവിധയിനം ബ്രാഞ്ചുകള്‍ എന്നിവയും പരിചയപ്പെടുത്തുന്നുണ്ട്.

ജ്വാലയുടെ കാഠിന്യവും സ്ഥല സൗകര്യവും അനുസരിച്ചാണ് ഓരോ ബ്രാഞ്ചുകളും ഉപയോഗിക്കുന്നത്. തീ പിടുത്തങ്ങളില്‍ സാധരണയായി ഉപയോഗിക്കുന്ന ഓര്‍ഡിനറി ബ്രാഞ്ച്, അടുത്തെത്തി തീ ശമിപ്പിക്കാനവാത്ത അവസ്ഥയില്‍ അകലെ നിന്ന് തീ കെടുത്തുന്ന റിവോള്‍വിംഗ് ഹെഡ് ബ്രാഞ്ച്, ഡിഫ്യൂസര്‍, ജെറ്റ്, രാസ അഗ്നിബാധ അണയ്ക്കാന്‍ ഉപയോഗിക്കുന്ന ഫോം മേക്കിംഗ് ബ്രാഞ്ച് പൈപ്പ്, കോണ്‍ക്രീറ്റ് കെട്ടിടങ്ങളില്‍ ഇടിഞ്ഞു വീണും മറ്റും ഉണ്ടാകുന്ന അപകടങ്ങളില്‍ കോണ്‍ക്രീറ്റ് പൊളിച്ച് രക്ഷാ പ്രവര്‍ത്തനം നടത്തുന്നതിനുപയോഗിക്കുന്ന ഡിമോളിഷിംഗ് ഹാമര്‍, അഗ്‌നിബാധയുടെ ആരംഭത്തില്‍ തീ കെടുത്താനുപയോഗിക്കുന്ന ചെറുതും വലുതുമായ ഫയര്‍ എക്‌സിറ്റിംഗ്യൂഷര്‍, കമ്പികള്‍ മുറിക്കാനുപയോഗിക്കുന്ന ഷിയേഴ്‌സ് തുടങ്ങി അപകടങ്ങളെ തരണം ചെയ്യാന്‍ സേന ഉപയോഗിക്കുന്ന വിവിധ ഉപകരണങ്ങളുടെ പ്രദര്‍ശനം സന്ദര്‍ശകര്‍ക്ക് വിജ്ഞാനം പകര്‍ന്നു നല്‍കുന്നതാണ്.

 

publive-image

അടിയന്തര ഘട്ടങ്ങളില്‍ അപകടങ്ങളില്‍പ്പെട്ടവരുടെ ജീവന്‍ രക്ഷിക്കാന്‍ നല്‍കുന്ന കാര്‍ഡിയോ പള്‍മണറി റെസസിറ്റേഷന്‍ എന്ന ശ്വസന പ്രക്രിയ (സി.പി.ആര്‍) എങ്ങനെയെന്നും അഗ്‌നി രക്ഷാ സേനാംഗങ്ങള്‍ വിശദീകരിച്ചു തരും. അറിവും ആനന്ദവും പകരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേള നാളെ സമാപിക്കും.

Advertisment