സുമനസുകളുടെ ചികിത്സ സഹായം തേടി കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

കൊന്നത്തടി∙ കാന്‍സര്‍ ബാധിച്ചതിനെ തുടര്‍ന്ന് ചികിത്സ നടത്താന്‍ പണമില്ലാതെ സുമനസുകളുടെ സഹായം തേടുകയാണ് കൊന്നത്തടി മുള്ളേരിക്കുടി ധന്യാഭവനില്‍ തങ്കമ്മ എന്ന വീട്ടമ്മ. കൂലിപണിക്കു പോയി കുടുംബം പുലര്‍ത്തിയിരുന്ന തങ്കമ്മ 2016 മുതല്‍ കടുത്ത നടുവേദനയെ തുടര്‍ന്ന് വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഒരു വര്‍ഷം കഴിഞ്ഞാണ് തങ്കമ്മക്ക് നട്ടെല്ലില്‍ ക്യാന്‍സര്‍ ആണെന്ന് തിരിച്ചറിയുന്നത്. തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ ചികിത്സ തുടങ്ങി.

നട്ടെല്ല് പൊടിഞ്ഞു പോകുന്ന രോഗാവസ്ഥയാണ് തങ്കമ്മയ്ക്കെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മകന്റെ പേരിലുള്ള വീടും സ്ഥലവും പണയപ്പെടുത്തി സമീപത്തെ ബാങ്കുകളില്‍ നിന്ന് വായ്പയെടുത്തും നാട്ടുകാരുടെ സഹായത്തോടെയും ചികിത്സ നടത്തി. മൂന്ന് വര്‍ഷം മുന്‍പ് മജ്ജ മാറ്റി വയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചെങ്കിലും പണമില്ലാത്തതിനാല്‍ ശസ്ത്രക്രിയ നടത്താനായില്ല. കാരുണ്യ പദ്ധതി പ്രകാരം ലഭിച്ച സഹായവും തങ്കമ്മയുടെ ചികിത്സക്ക് പര്യാപ്തമായിരുന്നില്ല. ഇപ്പോള്‍ ചികിത്സ നടത്താന്‍ മാര്‍ഗമില്ലാതെ വേദന കടിച്ചമര്‍ത്തി കഴിയുകയാണ് തങ്കമ്മ.

പണമില്ലാത്തതിനാല്‍ കഴിഞ്ഞ കീമോയും മുടങ്ങി. 96000 രൂപയാണ് ഒരു മാസത്തെ ചികിത്സക്ക് ഇവര്‍ക്ക് ആവശ്യമുള്ളത്. തങ്കമ്മയുടെ ചികിത്സ ധനസഹായം സ്വരൂപിക്കുന്നതിനായി പൊതുപ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും ചേര്‍ന്ന് ഇവരുടെ ഭര്‍ത്താവ് സുന്ദരേശ പണിക്കരുടെയും കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് രമ്യ റനീഷിന്റെയും പേരില്‍ എസ്ബിഐ കൊന്നത്തടി ശാഖയില്‍ സംയുക്ത അക്കൗണ്ട് തുറന്നു. അക്കൗണ്ട് നമ്പര്‍ 40932045285. ഐഎഫ്സി കോഡ് എസ്ബിഐഎന്‍ 0070514.

Advertisment