തൊടുപുഴയിൽ വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണു, നാല് വയസുകാരന് ദാരുണാന്ത്യം

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

തൊടുപുഴ: വീടിന്റെ ഭിത്തി ദേഹത്തേക്ക് ഇടിഞ്ഞ് വീണ് നാല് വയസുകാരന് മരിച്ചു. കരിമണ്ണൂർ, മുളപ്പുറം ഇന്തുങ്കൽ പരേതനായ ജെയിസന്റെ മകൻ റയാൻ ജോർജാണ് മരിച്ചത്.

Advertisment

ഇന്നലെ ആറ് മണിയോടെയാണ് അപകടമുണ്ടായത്. പഴയ വീടിന്റെ മേൽക്കൂര പൊളിച്ച് മാറ്റിയതിനെ തുടർന്ന് മഴയിൽ കുതിർന്നു നിന്ന ഭിത്തി കളിക്കുകയായിരുന്ന റയാന്റെ ദേഹത്തേയ്ക്ക് പതിക്കുകയായിരുന്നു.

കുട്ടിയെ ഉടൻ തന്നെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Advertisment