/sathyam/media/post_attachments/NhmT04jjsdHZjWcwbIhL.jpg)
ജൂൺ 5 ലോക പരിസ്ഥിതി ദിനം നെഹ്‌റു യുവ കേന്ദ്ര ഇടുക്കിയും സ്പോർട്സ് ആൻഡ് ഗെയിംസ് വെൽഫയർ അസോസിയേഷൻ ഇടുക്കിയും സംയുക്തമായി ആഘോഷിച്ചു. ക്ലബ് അംഗങ്ങളും നാഷണൽ യൂത്ത് വോളന്റീർസും ഒരുമിച്ച് വൃക്ഷ തൈകൾ ക്ലബ് പരിസരത്തു നട്ടു.പരിസ്ഥിതി ദിനാഘോഷം തൊടുപുഴ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സുനിൽ രാജ് ഉത്ഘാടനം നിർവഹിക്കുകയും ക്ലബ് അംഗങ്ങൾക് പരിസ്ഥിതി സംരക്ഷണത്തിന്റെ ആവശ്യകത, മാർഗങ്ങൾ എന്നിവയെ കുറിച്ച് സംസാരിച്ചു.
തൊടുപുഴ മുനിസിപ്പൽ കൃഷി ഭവൻ എ. ഫ്. ഓ സന്ധ്യ ജി. എസ്. മുഖ്യതിഥിയായി സന്ദേശം നൽകുകയും വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ചെയ്തു.പി എ സലിംകുട്ടി സ്വാഗതം പറഞ്ഞു. കായിക അധ്യാപകനും ഫുട്ബോൾ ടെക്‌നിക്ഷ്യനുമായ അമൽ വി. ആർ യോഗത്തിൽ അധ്യക്ഷനായി. മുൻ ഇന്ത്യൻ ഫുട്ബോൾ താരം രാഹുൽ എസും വിൽസൺ ജെ മൈലാടൂരും യോഗത്തിന് ആശംസകൾ നേർന്നു. കായിക അധ്യാപകൻ അഭിഷേക് നന്ദി പറഞ്ഞു.