/sathyam/media/post_attachments/eeaI3KwdEVIWswqp6zFM.jpeg)
കുമളി ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കര്‍ക്കുള്ള ഉപകരണങ്ങള്‍ വിതരണം ചെയ്തു. കുമളി വൈഎംസിഎ ഹാളില്‍ നടന്ന വിതരണോദ്ഘാടനം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശാന്തി ഷാജിമോന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് തനതു ഫണ്ടില്‍ നിന്നും 4,79,103 രൂപ ചെലവഴിച്ചാണ് ഉപകരണങ്ങള്‍ വിതരണം ചെയ്തത്. ഭിന്നശേഷിക്കാര്‍ക്ക് പ്രത്യേക ഗ്രാമസഭ ചേരുകയും തുടര്‍ന്ന് സ്‌പെഷ്യല്‍ മെഡിക്കല്‍ ക്യാമ്പ് നടത്തി അര്‍ഹരായവരെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. 35 പേര്‍ക്കാണ് ഉപകരണങ്ങള്‍ നല്‍കിയത്. വിതരണ ചടങ്ങില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബാബുകുട്ടി വി.കെ അധ്യക്ഷത വഹിച്ചു.
വീല്‍ചെയര്‍, ഹിയറിങ് എയ്ഡ്, തെറാപ്പി ബോള്‍, നീ സപ്പോര്‍ട്ട്, ഊന്നുവടികള്‍, തെറാപ്പിമാറ്റ്, അക്കോമഡേറ്റീവ് ഫുട് വെയര്‍, എക്‌സസൈസര്‍ കിറ്റുകള്‍, കമോഡ് ചെയര്‍, തുടങ്ങി 29 ഇന ഉപകരണങ്ങളാണ് വിതരണം ചെയ്തത്.
/sathyam/media/post_attachments/7bJCEKkzOuoLCOT33UDP.jpeg)
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ കെ. എം സിദ്ധിക്ക്, വികസനകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ രജനി ബിജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ നോളി ജോസഫ്, പഞ്ചായത്ത് അംഗങ്ങളായ വിനോദ് ഗോപി, കബീര്‍ എ, ജയമോള്‍ മനോജ്, രമ്യ മോഹന്‍, ഡെയ്സി സെബാസ്റ്റ്യന്‍ ഐസിഡിഎസ് സൂപ്പര്‍വൈസര്‍മാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.