/sathyam/media/post_attachments/6X07XKU4QhuPvLJfBRYw.jpeg)
ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള പ്രത്യേക ഗ്രാമസഭ ചേര്‍ന്നു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മാത്യു പി.റ്റി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ആശ സുകുമാരന്‍ അധ്യക്ഷത വഹിച്ചു. ഭിന്നശേഷിക്കാരായവര്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും ചികില്‍സാ സഹായങ്ങളും ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഭിന്നശേഷിക്കാര്‍ക്കായി പ്രത്യേക ഗ്രാമസഭകള്‍ നടത്തി വരുന്നത്. അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ എന്തൊക്കെയെന്ന് അറിയിക്കാന്‍ ഗ്രാമസഭയില്‍ അവസരമൊരുക്കി. ചക്കുപള്ളം ഗ്രാമ പഞ്ചായത്തില്‍ 2022 - 23 സാമ്പത്തിക വര്‍ഷത്തില്‍ ഭിന്നശേഷിക്കാര്‍ക്കായി നടപ്പിലാക്കേണ്ട പദ്ധതിയുടെ വിശകലനങ്ങളും ചര്‍ച്ചകളും ഗ്രാമസഭയില്‍ നടത്തി.
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ശ്വേതജിത്ത് പി.എസ് പദ്ധതി വിശദീകരിച്ചു. യുഐഡി കാര്‍ഡ്, വിദ്യനികേതം പദ്ധതി, തുടങ്ങി നിരവധി ആനുകൂല്യങ്ങളെ കുറിച്ചും ഗ്രാമസഭയില്‍ വിശദീകരിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കുസുമം സതീഷ്, ഷൈനി റോയി, പഞ്ചായത്ത് അംഗം ബിന്ദു അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.