എന്റെ കേരളം മേള: വിവിധ തരം മത്സ്യങ്ങളുടെ വര്‍ണ്ണക്കാഴ്ചകളൊരുക്കി ഫിഷറീസ് വകുപ്പ്

author-image
ന്യൂസ് ബ്യൂറോ, ഇടുക്കി
Updated On
New Update

publive-image

Advertisment

 

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വാഴത്തോപ്പ് ജി.വി.എച്ച്.എസ് സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്നുവരുന്ന എന്റെ കേരളം പ്രദര്‍ശന വിപണന മേളയില്‍ ഫിഷറീസ് വകുപ്പ് ഒരുക്കിയിട്ടുള്ള സ്റ്റാളില്‍ ഗ്ലാസ് ടാങ്കുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന വിവിധയിനം അലങ്കാരമത്സ്യങ്ങളായ കോയി കാര്‍പ്പ്, ഗോള്‍ഡ് ഫിഷ്, ഗൗരമി, ഗപ്പി, സോഡ് ടെയ്ല്‍ എന്നിവ സന്ദര്‍ശകരില്‍ കൗതുകമുണര്‍ത്തുന്നു. ഇവയ്ക്കു പുറമേ വളര്‍ത്തുമത്സ്യങ്ങളായ തിലാപ്പിയ, പംഗേഷ്യസ്, ഗ്രാസ് കാര്‍പ്പ്, രോഹു നാടന്‍ മത്സ്യ ഇനങ്ങളായ വരാല്‍, കരിമീന്‍ എന്നിവയും വകുപ്പിന്റെ സ്റ്റാള്‍ കണ്ടു മടങ്ങുന്നതിനൊപ്പം സന്ദര്‍ശകര്‍ക്ക് വിവിധയിനം അലങ്കാരമത്സ്യങ്ങളെ വാങ്ങുന്നതിനുമുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

മത്സ്യ കൃഷിരീതികള്‍ പരിചയപ്പെടുത്തുന്നതിനും സര്‍ക്കാരിന്റെ മത്സ്യകൃഷി പ്രോത്സാഹന പദ്ധതികള്‍ സംബന്ധിച്ച വിവരങ്ങള്‍ മനസ്സിലാക്കുന്നതിനും സന്ദര്‍ശനം ഉപകരിക്കും. മത്സ്യകൃഷിയും പച്ചക്കറികൃഷിയും സംയോജിച്ചുനടത്തുന്ന നൂതന കൃഷിരീതിയായ അക്വാപോണിക്‌സിന്റെ ചെറിയ മാതൃകയും സ്റ്റാളില്‍ സജ്ജീകരിച്ചിട്ടുണ്ട്.സംസ്ഥാന സര്‍ക്കാര്‍ ഉള്‍നാടന്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന സാമ്പത്തിക സഹായ പദ്ധതികള്‍, മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്കുള്ള വിദ്യാഭ്യാസ ആനുകുല്യങ്ങള്‍ എന്നിവയെക്കുറിച്ചുള്ള വിവരങ്ങളും സ്റ്റാളില്‍ നിന്നും മനസ്സിലാക്കാം.

publive-image

ഫിഷറീസ് വകുപ്പിന്റെ ഏജന്‍സിയായ അഡാക്ക് സജ്ജീകരിച്ചിരിക്കുന്ന വാണിജ്യ സ്റ്റാളില്‍ ഉണക്കച്ചെമ്മീന്‍, ചെമ്മീന്‍ അച്ചാര്‍, ചെമ്മീന്‍ ചമ്മന്തിപ്പൊടി, ചെമ്മീന്‍ റോസ്റ്റ്, ശീതികരിച്ച കരിമീന്‍, വളര്‍ത്ത് മത്സ്യങ്ങള്‍ക്കുള്ള തീറ്റ എന്നിവയെല്ലാം ലഭിക്കും.മേളയുടെ അവസാന ദിനമായ ഇന്ന് (മെയ് 15) ഉച്ചക്കഴിഞ്ഞു 2 മണിക്ക് വിവിധ മത്സ്യകൃഷി രീതികളെക്കുറിച്ചും മാലിന്യ സംസ്‌കരണ രീതികളെ സംബന്ധിച്ചുമുള്ള സെമിനാര്‍ സംഘടിപ്പിച്ചിട്ടുണ്ട്. സെമിനാര്‍ ഉദ്ഘാടനം ചെയ്യുന്നത് ഫിഷറീസ് വകുപ്പുമന്ത്രി സജി ചെറിയാന്‍ ആണ്.

കൊച്ചിയിലെ എം.പി.ഇ.ഡി യിലെ ടെക്‌നിക്കല്‍ ഓഫീസറായ ജിയോ ക്രിസ്റ്റി സെമിനാര്‍ നയിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ്, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജി ചന്ദ്രന്‍, വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ ജോര്‍ജ്ജ് പോള്‍, ഇടുക്കി ജില്ലാ ഫിഷറീസ് ഓഫീസര്‍ ഡോ. ജോയ്‌സ് എബ്രഹാം എന്നിവര്‍ സെമിനാറില്‍ സംബന്ധിച്ചു സംസാരിക്കും.

Advertisment