കണ്ണൂർ: അഹിംസാമാർഗം പ്രാവര്‍ത്തികമാക്കിയാൽ സമൂഹത്തിൽ ശാന്തിയും സമാധാനവും സഹിഷ്ണുതയും ഉറപ്പു വരുത്താൻ കഴിയും.ആശയ വിരോധത്തിന്റെ പേരിൽ ഇനി വിലപ്പെട്ട ഒരു മനുഷ്യ ജീവനും കൊല്ലപ്പെടരുതെന്ന് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ കണ്ണൂർ ജില്ലയിൽ നടത്തിയ ഏകദിന ശില്പശാലയിൽ ദേശീയ ചെയർമാൻ പ്രകാശ് ചെന്നിത്തല അഭിപ്രായപ്പെട്ടു.
കണ്ണൂരിന് ദേശീയസ്വാതന്ത്ര്യ സമരത്തിൻ്റേയും,കമ്മ്യൂണിസ്റ്റ് കർഷകസമരങ്ങളുടേയും
തൊഴിലാളി സമരങ്ങളുടേയും വലിയ ചരിത്രമുണ്ട്.
കൊല്ലപ്പെട്ടവരുടെയും കൊന്നവരുടെയും രാഷ്ട്രീയവും അവരുടെ കുടുംബങ്ങളും ഇതൊന്നും
ആഗ്രഹിച്ച് സംഭവിക്കുന്നതല്ല. പലതും ചിലതിൻ്റെ തുടർച്ചകളും തെറ്റിദ്ധാരണകളുടെയും സൃഷ്ടിയാണ് . പൊതു രാഷ്ട്രീയ പ്രവർത്തകരും പാർട്ടികളെ അന്ധമായി സ്നേഹിക്കുന്നവരും
ഓരോ വീട്ടിൽ നിന്നും എന്നും ഇറങ്ങി വരുന്നവരാണ്. മറ്റാരെക്കാൾ ഒരു വ്യക്തി അമ്മയുടെ വാക്കുകൾ തള്ളിക്കളയില്ല.കാരണം അവർക്ക് ജന്മം നൽകി വളർത്തി ഈ നിലയിൽ എത്തിക്കുന്നതിന് അമ്മമാരുടെ പങ്കാണ് വലുത്.
മറ്റൊരു അമ്മയുടെ മകനെ കൊല്ലാൻ മാത്രം പോവരുതെന്ന് വിലക്കാൻ അമ്മമാർക്ക് കഴിയണം
നിയമത്തിൻ്റേയും, നീതിബോധത്തിൻ്റെയും ധാർമ്മികതയുടെയും വിശ്വമാനവികതടേയും
ഉൾക്കരുത്ത് പകരാൻ ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ മിഷൻ നിരവധി ബോധവൽക്കരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. എല്ലാവരുടെയും പങ്കാളിത്വത്തോടെ അത് ലക്ഷ്യത്തിലെത്തിക്കാൻ സംഘടനയെ ശക്തിപ്പെടുത്തുന്നതിനാണ് ക്യാമ്പുകൾ നടത്തുന്നതെന്നും അത് വിദ്യാർത്ഥികളിലൂടെ കൂടുതൽ ഫലപ്രദമായി നടത്തുമെന്നും മുഖ്യ പ്രഭാഷണം നടത്തിയ ചെയർമാൻ പറഞ്ഞു.
പ്രസിഡൻറ് ശിവദാസൻ കരിപ്പാൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ ലീഗൽ സർവീസ് അതോറിറ്റി സെക്രട്ടറി സബ്ബ് ജഡ് രാമു രമേശ് ചന്ദ്രഭാനു ഉൽഘാടനം ചെയ്തു.മൂല്യച്ചുതി സംഭവിക്കാതെ ധാർമ്മികതയുടെ അടിസ്ഥാന തത്ത്വലായിരിക്കണം ബോധവൽക്കരണ പരിപാടികളെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. നാഷണൽ സെക്രട്ടറി റിട്ട.എസ്.പി.കെ.വി.സതീശൻ സംസ്ഥാന പ്രസിഡൻറ് സി.എസ്.രാധാമണിയമ്മ ഉപദേശക സമിതിയംഗം ഡോ.മാധവൻ ട്രഷറർ ബഷീർ വടകര വൈസ് പ്രസിഡൻ്റ് ശിവരാജൻ നായർ,സെക്രട്ടറി ഇ.മനീഷ്,സെക്രട്ടറി ഷമീം, സംസ്ഥാന നേതാക്കളായ അഡ്വ.വിജയൻ,രത്നകുമാർ മൊറായി, കെ.രാമദാസ്
അഡ്വ.ശശിധരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
തുടർന്ന് ജനറൽ സെക്രട്ടറി കൂക്കൾ ബാലകൃഷ്ണൻ സംഘടനാ ക്ലാസും സംസ്ഥാന വൈസ് പ്രസിഡൻ്റ് അഡ്വ ഗീതാ എസ് നായർ നിയമസാക്ഷരതയെ കുറിച്ചും, സംസ്ഥാന വൈസ് പ്രസിസൻറ് ഡോ.എം.വി.മുകുന്ദൻ വിദ്യാഭ്യാസ മേഖലയെകുറിച്ചും അഡ്വ .സി .കെ
രത്നകുമാർ നിയമവ്യവസ്ഥയെ കുറിച്ചും ക്ലാസെടുത്തു. ജില്ലാ സെക്രട്ടറി ഇ.ബാബു സ്വാഗതം പറഞ്ഞു.