കണ്ണൂർ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും; ഉദ്ഘാടനം എംവി ജയരാജൻ

New Update

publive-image

കണ്ണൂർ: കണ്ണൂർ ജില്ലാ സിപിഐഎം ബ്രാഞ്ച് സമ്മേളനങ്ങൾക്ക് ഇന്ന് തുടക്കമാകും. കക്കാട് ബ്രാഞ്ച് സമ്മേളനം സിപിഐഎം ജില്ലാ സെക്രട്ടറി എംവി ജയരാജൻ ഉദ്ഘാടനം ചെയ്യും. 3970 ബ്രാഞ്ചുകളാണ് ജില്ലയിൽ ആകെ ഉള്ളത്.

Advertisment

സമ്മേളനങ്ങളോടനുബന്ധിച്ച് ചുരുങ്ങിയത് ഒരു കേന്ദ്രത്തിലെങ്കിലും ശുചീകരണ പ്രവർത്തനം നടത്തും. ഓൺലൈനായി കുടുംബയോഗങ്ങളും സംഘടിപ്പിക്കും. ഉദ്ഘാടന സമ്മേളനത്തിൽ രക്തസാക്ഷി കുടുംബങ്ങളെയും പഴയകാല പ്രവർത്തകരെയും ക്ഷണിക്കാനും സിപിഐഎം തീരുമാനിച്ചിട്ടുണ്ട്.

ഈ മാസം അവസാനത്തോടെ ബ്രാഞ്ച് സമ്മേളനങ്ങൾ പൂർത്തിയാക്കി ലോക്കൽ സമ്മേളനങ്ങളിലേക്ക് സിപിഐഎം കടക്കും. 225 ലോക്കൽ കമ്മറ്റികളാണ് ജില്ലയിൽ സിപിഐഎമ്മിന് കീഴിലുള്ളത്.

NEWS
Advertisment