മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊല്ലാൻ ശ്രമം

author-image
ന്യൂസ് ബ്യൂറോ, കാസര്‍കോഡ്
Updated On
New Update

publive-image

കാസർകോട്: മഞ്ചേശ്വരത്ത് എക്‌സൈസ് ഉദ്യോഗസ്ഥരെ കാർ ഇടിച്ച് കൊലപ്പെടുത്താൻ ശ്രമം. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. സർക്കിൾ ഇൻസ്‌പെക്ടർ ജോയി ജോസഫ്, പ്രിവന്റീവ് ഓഫീസർ ദിവാകരൻ, എക്‌സൈസ് ഡ്രൈവർ ദിജിത്ത് എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ പോലീസ് കേസ് എടുത്തിട്ടുണ്ട്.

Advertisment

രാത്രിയോടെയായിരുന്നു സംഭവം. സോങ്കറിൽ പട്രോളിംഗ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഇതിനിടെ കാറിൽ എത്തിയ രണ്ട് പേർ ഇവരുടെ വാഹനത്തിലേക്ക് ഇടിച്ച് കയറ്റുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പ്രതികൾക്കും പരിക്കേറ്റിട്ടുണ്ട്. ഇവർ സഞ്ചരിച്ച വാഹനത്തിൽ നിന്നും 103 ലിറ്റർ കർണാടക മദ്യം പിടിച്ചെടുത്തിട്ടുണ്ട്.

കർണാടകയിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് മദ്യം എത്തുന്നതായി എക്‌സൈസ് സംഘത്തിന്റെ രഹസ്യവിവരം ലഭിച്ചിരുന്നു. ഇതേ തുടർന്നായിരുന്നു പട്രോളിംഗ്. മാരുതി സ്വിഫ്റ്റ് കാറിലാണ് പ്രതികൾ എത്തിയത്. ഈ വാഹനത്തിന്റേത് വ്യാജ നമ്പർ പ്ലേറ്റ് ആണെന്ന് കണ്ടെത്തി.

Advertisment