തൃക്കാരിയൂർ പെരുമയിൽ മഹാദേവന്റെ തൃക്കൊടിയേറ്റ് നടന്നു

author-image
ഹാജിറ ഷെറീഫ് sheref
Updated On
New Update

publive-image

തൃക്കാരിയൂർ: എറണാകുളം ജില്ലയിൽ കോതമംഗലത്തിനടുത്താണ് തൃക്കാരിയൂർ മഹാദേവക്ഷേത്ര സ്ഥിതിചെയ്യുന്നത്. കേരളത്തിലെ നൂറ്റെട്ട് ശിവാലയങ്ങളിൽ ഒന്നായ ഈ ക്ഷേത്രം പരശുരാമൻ ശിവലിംഗപ്രതിഷ്ഠ നടത്തിയ അവസാനക്ഷേത്രമാണന്നു വിശ്വസിക്കപ്പെടുന്നത്. തൃക്കാരിയൂരിൽ ശങ്കരനാരയണഭാവത്തിലാണ് പ്രതിഷ്ഠാ സങ്കല്പം.

Advertisment

publive-image

ആദി ചേരരാജാക്കന്മാരുടെ ആസ്ഥാനമെന്ന് വിശ്വസിക്കപ്പെടുന്ന തൃക്കാരിയൂർ ചരിത്രപരമായ സവിശേഷതകളാലും ഐതിഹ്യങ്ങളാലും ഏറെ പ്രസിദ്ധമാണ്. നൂറ്റാണ്ടുകൾ പഴക്കമുള്ള പല ചരിത്ര ഗ്രന്ഥങ്ങളിലും തൃക്കാരിയൂർ കടന്നുവന്നിട്ടുണ്ട്. പരശുരാമൻ അവസാനമായി പ്രതിഷ്ഠിച്ച ക്ഷേത്രം. ഇവിടെ ശിവലിംഗം പ്രതിഷ്ഠിച്ചശേഷം അദ്ദേഹം അന്തർധാനം ചെയ്തു.

publive-image

നൂറ്റാണ്ടുകൾ പഴക്കമേറിയ ഈ ശിവക്ഷേത്രം, ചേരകുലശേഖര, കൊച്ചി രാജാക്കന്മാരുടെ കാലത്ത് അതിപ്രാധാനക്ഷേത്രമായിരുന്നു. പല ശാസനങ്ങളും ക്ഷേത്രത്തോട് ബന്ധപ്പെടുത്തിയിട്ടുണ്ട്. സമചതുരാകൃതിയിൽ ഇരുനിലയിൽ വലുപ്പമുള്ള ചതുര ശ്രീകോവിലാണ് ഇവിടുത്തെത്. കിഴക്കു ദർശനം. ശ്രീകോവിലിന്റെ മേൽക്കൂര പ്ലാവിൻ പലക കൊണ്ടും അതിനു മുകളിലായി ചെമ്പ് തകിടിനാൽ ചിത്രപ്പണികളോടുകൂടി ഭംഗിയായി മേഞ്ഞിരിക്കുന്നു.

കിഴക്കേ നാലമ്പലത്തിനു പുറത്ത് ആനക്കൊട്ടിലിൽ നിന്നാൽ ശ്രീകോവിലിന്റെ മുകളിലെ താഴികകുടം കണ്ട് ദർശിക്കാം. അതിവിശാലയായ നാലമ്പലം. വെട്ടുകല്ലിൽ പണിതുയർത്തിയ നാലമ്പല ചുമരുകൾ നാടൻ കുമ്മായം കൊണ്ട് തേച്ച് മിനുസപ്പെടുത്തിയിട്ടുണ്ട്. വിളക്കുമാടത്തറ അതിനോട് ചേർന്ന് നിർമ്മിച്ചിരിക്കുന്നു. ശിവരാത്രിനാളിലും, മറ്റുവിശേഷ ദിവസങ്ങളീലും ഈ വിളക്കുമാടത്തിലെ തിരികൾ മിഴിതുറക്കുന്നു.

നാലമ്പലം പൂർണ്ണമായും ഓട് മേഞ്ഞിട്ടുണ്ട്. നാൽമ്പലത്തിനുള്ളിൽ തന്നെയാണ് തിടപ്പള്ളിയും പണിതീർത്തിരിക്കുന്നത്. തെക്കു കിഴക്കേമൂലയിലായി വിസ്താരമേറിയ തിടപ്പള്ളിയാണ് ഇവിടുത്തേത്. നാലമ്പലത്തിനോട് അനുബന്ധിച്ചുതന്നെയാണ് വലിയ ബലിക്കൽപ്പുരയും പണിതീർത്തിരിക്കുന്നത്. നാലമ്പത്തിനു കിഴക്കു വശത്തായി ചെമ്പിൽ പണിതീർത്ത കൊടിമരവും, തൊട്ടുമുൻപിലായി കേരള തനിമ ഒട്ടുംചോരാതെതന്നെ വിശാലമായ ഉരുളൻ തൂണുകളാൽ സമ്പന്നമായ ആനക്കൊട്ടിലും പണിതീർത്തിട്ടുണ്ട്.

കൂറ്റൻ മതിൽക്കെട്ടിനു ഉതകുന്ന ഗോപുരമാളികകളും തൃക്കാരിയൂരിനെ മഹാക്ഷേത്രമാക്കിമാറ്റുന്നു. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായി തൃക്കാരിയൂരിൽ നക്ഷത്രമനുസരിച്ചല്ല ഉത്സവം നടത്തുന്നത്. മീനമാസം ഒന്നാം തീയതി കൊടിയേറി പത്താം തീയതി ആറാട്ടോടെ അവസാനിയ്ക്കുന്ന ഉത്സവമാണ് ഇവിടെയുള്ളത്. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ ഭദ്രകാളി മറ്റപ്പിള്ളി നാരായണൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചൊവ്വാഴ്ച രാവിലെ തൃക്കൊടിയേറ്റ് നടന്നത്. മാർച്ച് 24ന് ആറാട്ടോടെ സമാപനം.

Advertisment