നടന്‍ ശ്രീനിവാസന്‍ ആശുപത്രിയില്‍; ആരോഗ്യനിലയില്‍ നേരിയ പുരോഗതി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

കൊച്ചി: നടനും സംവിധായകനുമായ ശ്രീനിവാസന്‍ ആശുപത്രിയില്‍. ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്നാണ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. മാര്‍ച്ച്-30ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീനിവാസന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയിരുന്നു.

Advertisment

നെഞ്ചുവേദനയെ തുടര്‍ന്നാണ് അന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ ധമനികളിലെ രക്തമൊഴുക്കിന് തടസ്സം നേരിടുന്നതായി കണ്ടെത്തിയതോടെയാണ് ബൈപ്പാസ് ശസ്ത്രക്രിയ നടത്തിയത്. ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി ഉണ്ടെന്നും, മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

Advertisment