New Update
/sathyam/media/post_attachments/oZB4UvmYEsuAKxQSvOiL.jpeg)
പെരുമ്പാവൂർ: കൂവപ്പടി കേന്ദ്രീകരിച്ച് പ്രവർത്തിയ്ക്കുന്ന ഹൈന്ദവ ആദ്ധ്യാത്മിക സേവനപ്രസ്ഥാനമായ സാന്ദ്രാനന്ദം സത്സംഗസമിതി കൂടാലപ്പാട് 'തരുണിയിൽ' സംഘടിപ്പിച്ച ശ്രീമന്നാരായണീയസത്സംഗം ഭക്തിനിർഭരമായി.
Advertisment
/sathyam/media/post_attachments/Vwd1svIrFDDbmM5ANIG3.jpeg)
രാവിലെ 8ന് നടന്ന ചടങ്ങിൽ സെക്രട്ടറി ചന്ദ്രിക ഭദ്രദീപം തെളിയിച്ചു. തുടർന്ന് ലളിതാസഹസ്രനാമപാരായണം ആരതി എന്നിവയുണ്ടായിരുന്നു. കൂവപ്പടി ഗണപതിവിലാസം എൻ. എസ്. എസ്. കരയോഗം പ്രസിഡന്റ് രാമൻപിള്ളയുടെ ദേഹവിയോഗത്തിൽ സമിതി ചടങ്ങിൽ അനുശോചനം രേഖപ്പെടുത്തി.
/sathyam/media/post_attachments/1p3wdHWOLSGtf3EdHyrT.jpeg)
ഭക്തർക്ക് ഉച്ചയ്ക്ക് പ്രസാദസദ്യയും നൽകി. പ്രസിഡന്റ് എൻ. ചന്ദ്രമതി, രവി വിളാവത്ത്, ഇന്ദിരാ നായർ പനഞ്ചിയ്ക്കൽ, തരുണിയിൽ കരുണാകരൻ പിള്ള എന്നിവർ നേതൃത്വം നൽകി. വൈകിട്ട് സമൂഹാരതി, മംഗളാചരണം എന്നിവയോടെയാണ് സമാപിച്ചത്.
/sathyam/media/post_attachments/5bwwyQaWYfjf0UCYpu2R.jpeg)
/sathyam/media/post_attachments/opn8kCiXYNZghQFXhBNO.jpeg)
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us