പെരുമ്പാവൂരിലെ കുഞ്ഞുങ്ങളുടെ പ്രിയപ്പെട്ട ഡോക്ടർ എം.ആർ. നായർ ഓർമ്മയായി

author-image
ജൂലി
Updated On
New Update

publive-image

പെരുമ്പാവൂർ: പെരുമ്പാവൂരിലെ പ്രശസ്ത ശിശുരോഗ വിദഗ്ദ്ധൻ ഡോ. എം. ആർ. നായർ ഓർമ്മയായി. എഴുപത്തെട്ട്‍ വയസ്സുണ്ടായിരുന്ന ഡോക്റുടെ ജന്മദേശം കോട്ടയത്താണ്. അൻപതു വർഷത്തോളമായി ശിശുപരിപാലനരംഗത്ത് സൗമ്യസാന്നിധ്യമായിരുന്ന ഡോക്ടർ നായർ 1977 മുതൽ നഗരത്തിലെ പ്രശസ്തമായ സാൻജോയ് ആശുപത്രിയിൽ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. മസ്തിഷ്കസംബന്ധമായ അസുഖത്തിന് തൃശ്ശൂർ ഈസ്റ്റ് ഫോർട്ടിലെ ആത്രേയ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അന്ത്യം.

Advertisment

പീഡിയാട്രിക്‌സിലും നിയോ നാറ്റോളജിയിലും കഴിവു തെളിയിച്ചിരുന്ന ഇദ്ദേഹം മുംബൈ യൂണിവേഴ്‌സിറ്റിയിൽ നിന്നും ആണ് ശിശുപരിപാലനത്തിൽ എം.ഡി. കരസ്ഥമാക്കിയത്. ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ പെരുമ്പാവൂർ യൂണിറ്റുമായി സഹകരിച്ച് പൊതുജനാരോഗ്യ പ്രവർത്തങ്ങളിൽ സജീവമായിരുന്നു.

അന്തരിച്ച പ്രശസ്ത ഗൈനക്കോളജിസ്റ്റ് ഡോ. ഇന്ദിരാദേവിയാണ് ഭാര്യ. അരവിന്ദ് മകനാണ്. പെരുമ്പാവൂർ കാലടിക്കവലയിലെ വസതിയിൽ പൊതുദർശനത്തിനു ശേഷം വെള്ളിയാഴ്ച ശവസംസ്‌കാരം നടക്കും. ഐഎംഎ പെരുമ്പാവൂർ യൂണിറ്റ് അനുശോചനം രേഖപ്പെടുത്തി.

Advertisment