ശ്രീനന്ദയ്ക്ക് സ്വാന്തനവുമായി കല്യാണ്‍ ജൂവലേഴ്സ്

New Update

publive-image

Advertisment

കൊച്ചി: ടൈപ്പ് വണ്‍ പ്രമേഹം മൂലം ജീവിതം പ്രതിസന്ധിയിലായ പാലക്കാട് മോയൻസ് സ്കൂളിലെ നാലാം ക്ലാസുകാരി ശ്രീനന്ദയ്ക്ക് സഹായഹസ്തവുമായി കല്യാണ്‍ ജൂവലേഴ്സ്. നാലു വയസ് മുതല്‍ ടൈപ്പ് വണ്‍ പ്രമേഹരോഗിയായ ശ്രീനന്ദയ്ക്ക് ശരീരത്തില്‍ ഇൻസുലിൻ പമ്പ് ഘടിപ്പിക്കുന്നതിനായി 6 ലക്ഷം രൂപയും അനുബന്ധ പരിചരണത്തിനായി 2 വർഷത്തേക്ക് പ്രതിമാസം ഇരുപതിനായിരം രൂപ വച്ച് 4,80,000 രൂപയും കല്യാണ്‍ ജൂവലേഴ്സ് നൽകും.

കല്പാത്തി സ്വദേശി സുരേഷ്കുമാറിന്‍റെയും പ്രമീളയുടെയും മകളാണ് ശ്രീനന്ദ. ദിവസവും 8 നേരം പ്രമേഹത്തിന്‍റെ അളവ് നോക്കി 4 നേരം ഇൻസുലിൻ എടുത്താണ് ശ്രീനന്ദ സ്കൂളില്‍ പോയിരുന്നത്. ഇൻസുലിൻ നില ക്രമാതീതമായി താഴുകയും ഉയരുകയും ചെയ്യുന്ന അവസ്ഥയാണ്. പ്രശ്നപരിഹാരത്തിനായി ഇൻസുലിൻ പമ്പ് ഘടിപ്പിക്കുകയാണ് മാർഗമെന്ന് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡയബറ്റിക്സിലെ വിദഗ്ദ്ധർ നിർദ്ദേശിച്ചിരുന്നു.

മാധ്യമങ്ങള്‍ ശ്രീനന്ദയുടെ അവസ്ഥ പൊതുശ്രദ്ധയിൽ കൊണ്ടുവന്നതിനെതുടർന്ന് കല്യാണ്‍ ജൂവലേഴ്സ് സഹായഹസ്തവുമായെത്തുകയായിരുന്നു. ശ്രീനന്ദ എന്ന മിടുക്കിക്കുട്ടിയുടെ മുഖത്തെ പുഞ്ചിരി നിലനിർത്തുന്നതിന് തുണയാകാൻ കഴിയുന്നതില്‍ സന്തോഷമുണ്ടെന്ന് കല്യാണ്‍ ജൂവലേഴ്സ് മാനേജിംഗ് ഡയറക്ടർ ടി എസ് കല്യാണരാമൻ പറഞ്ഞു.

മൂന്ന് ദശാബ്ദത്തോളമായി ഇന്ത്യയിലെ പ്രമുഖ ജൂവലറി ബ്രാന്‍ഡാണ് കല്യാണ്‍ ജൂവലേഴ്‌സ്. 1993-ല്‍ ഒരു ഷോറൂമുമായി തൃശൂരില്‍ തുടക്കമിട്ട കല്ല്യാണിന് ഇന്ന് ഇന്ത്യയിലെമ്പാടും ജിസിസി രാജ്യങ്ങളായ യുഎഇ, ഖത്തര്‍, ഒമാന്‍, കുവൈറ്റ് എന്നിവിടങ്ങളിലുമായി 168 ഷോറൂമുകളുണ്ട്. കാൻഡിയർ എന്ന പേരില്‍ ഓണ്‍ലൈന്‍ ജൂവലറി പോര്‍ട്ടലും കല്യാണിന് സ്വന്തമായുണ്ട്.

Advertisment