/sathyam/media/post_attachments/VEThuNCRK5r6CqWfx0GO.jpeg)
കൊല്ലം: ഇരുചക്ര വാഹനം മോഷണം നടത്തിയ പ്രതികൾക്ക് ആഴ്ചകൾക്കുള്ളിൽ തടവ് ശിക്ഷക്ക് വിധിച്ചു. പാരിപ്പള്ളി മണ്ണയത് ചരുവിള പുത്തൻവീട്ടിൽ സദാനന്ദൻ മകൻ ചക്കരക്കുട്ടൻ എന്ന് വിളിക്കുന്ന ഹരീഷ്(18), വിലവൂർക്കോണത്ത് നിഥിഷ് ഭവനത്തിൽ ലാലു മകൻ ഇട്ടൂപ്പി എന്ന് വിളിക്കുന്ന മഹിൻലാൽ(20) എന്നിവർക്കാണ് ശിക്ഷാ വിധി.
രണ്ട് വാഹന മോഷണ കേസുകളിലായി ആറുമാസം വീതം ഒരു വർഷത്തെ തടവ് ശിക്ഷക്ക് ഉത്തരവായത്. കഴിഞ്ഞ മാസം 14, 18 തീയതികളിൽ
പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ റിപ്പോർട്ടായ രണ്ട് വാഹന മോഷണ കേസുകളിലാണ് മോഷ്ടക്കളെ കണ്ടെത്തി കുറ്റപത്രം സമർപ്പിച്ചത് വിചാരണ പൂർത്തിയാക്കി തടവ് ശിക്ഷ നൽകാനായത്.
കഴിഞ്ഞ മാസം 12 ന് രാത്രിയിൽ പാരിപ്പള്ളി വേളമാനൂർ വിഷ്ണുമുകുന്ദത്തിൽ ആദർശിന്റെ മോട്ടോർ ബൈക്കും 17 ന് കടമാൻ തോട്ടത്തിൽ കനവ് വീട്ടിൽ ഉണ്ണിയുടെ ആക്ടിവ സ്‌കുട്ടറുമാണ് മോഷണം പോയത്. ഇരുവരുടെയും പരാതിയിൽ പാരിപ്പളളി പോലീസ് കേസെടുക്കുകയും വീടും പരിസരപ്രദേശങ്ങളും റോഡുകളിൽ സ്ഥാപിച്ച സിസിടിവിയും ഉൽപ്പെടെ പരിശോധിച്ചാണ് രണ്ട് മോഷണവും ഓരേ സംഘമാണ് നടത്തിയതെന്ന് തിരിച്ചറിഞ്ഞത്.
പ്രതികൾ ഇരുവരും മുൻപും കേസുകളിൽ ഉൾപെട്ടവരാണ്. മഹിലാൽ 2021ലും മോഷണ കേസിൽ പ്രതിയാണ്, ഹരീഷ് പീഡനമുൾപ്പെടെയുള്ള പോക്‌സോ കേസിലും പ്രതിയാണ്. ചാത്തന്നൂർ അസിസ്റ്റന്റ് പോലീസ് കമ്മീഷണർ ബി ഗോപകുമാറിന്റെ മേൽനോട്ടത്തിൽ പാരിപ്പള്ളി ഇൻസ്‌പെക്ടർ അൽജബാർ ന്റെ നേതൃത്വത്തിൽ എസ്.ഐ മാരായ സുരേഷ്‌കുമാർ കെ, രാജേഷ് എന്നിവരടങ്ങിയ സംഘമാണ് കേസ് അന്വേക്ഷിച്ച് കുറ്റപത്രം തയ്യാറാക്കി പരവൂർ കോടതിയിൽ സമർപ്പിച്ചത്. പരവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി വിധി പ്രസ്താവിച്ചത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us