/sathyam/media/post_attachments/uwYTQTfZbREzp5vKYHnq.webp)
കൊല്ലം: ചടമംഗലത്ത് മദ്യപിച്ച് ബഹളം വച്ച അനുജനെ സഹോദരന്‍ കുത്തി പരുക്കേല്‍പിച്ചു. പരുക്ക് പറ്റിയ അനുജന്‍ വിഷ്ണു തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്
എല്ലാദിവസവും മദ്യപിച്ച് എത്തി അമ്മയുമായി വഴക്കിടുന്ന അനുജൻ വിഷ്ണുവിനാണ് സഹോദരന്‍ വിപിൻ കുമാറിന്‍റെ കുത്തേറ്റത്. വിപിൻകുമാറിനെ പോലീസ് അറസ്റ്റ് ചെയ്യതു. കഴിഞ്ഞ ദിവസം വൈകുന്നേരം മദ്യപിച്ച് എത്തിയ വിഷ്ണു വീട്ടില്‍ ഉച്ചത്തില്‍ ബഹളം വച്ചു.
ഒപ്പം അമ്മയെ അസഭ്യം പറയുകയും ചെയ്യതു. സഹോദരന്‍ വിപിൻകുമാര്‍ ഇത് ചോദ്യം ചെയ്യതതാണ് അടിപിടിയില്‍ കലാശിച്ചത്. സമിപത്ത് ഉണ്ടായിരുന്ന അലമാരയുടെ ചില്ല് പൊട്ടിച്ച് വിഷ്ണുവിനെ കുത്തുകയായിരുന്നു. ചില്ലുകൊണ്ട് വിഷ്ണുവിന്‍റെ മുതുകിലും വയിറ്റത്തും കൈയ്യിലും കുത്തി.
പരുക്ക് പറ്റിയ വിഷ്ണുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിപിൻകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us