മയക്കുമരുന്നിനെതിരെയുള്ള സ്ക്വാഡ് പ്രവർത്തനങ്ങൾ ഊർജിതമാക്കും : ജോളി മടുക്കക്കുഴി

author-image
ജൂലി
New Update

publive-image

കേരള കോൺഗ്രസ് (എം) ൻ്റെ നേതൃത്വത്തിൽ മയക്കുമരുന്ന് വ്യാപനത്തിന് എതിരെ നടന്ന മോചനജ്വാലയുടെ ആനക്കല്ല് മേഖല സമ്മേളനം കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോളി മടുക്കകുഴി ഉദ്ഘാടനം ചെയ്യുന്നു

Advertisment

കാഞ്ഞിരപ്പള്ളി : ഇന്ന് കേരള സമൂഹത്തെ കാർന്നു തിന്നുന്ന ക്യാൻസർ ആയി മയക്കുമരുന്ന് മാറി എന്ന് ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു. കേരള കോൺഗ്രസ്‌ (എം) കാഞ്ഞിരപ്പള്ളി മേഖല കമ്മറ്റിയുടെ നേതൃത്വത്തിൽ ആനക്കല്ലിൽ നടന്ന മോചനജ്വാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്നത്തെ സമൂഹം ഈ വിധത്തിൽ മുന്നോട്ടു പോയാൽ ഭാവിയിൽ നല്ലൊരു തലമുറയെ വാർത്തെടുക്കാൻ സാധിക്കില്ല എന്നും അദ്ദേഹം പറഞ്ഞു. മയക്കുമരുന്ന് വ്യാപനവും ഉപയോഗവും തടയുന്നതിനും വാർഡ് തലങ്ങളിൽ സ്ക്വാഡ് രൂപീകരിച്ചു പ്രവർത്തനങ്ങൾ കൂടുതൽ ഊർജിതമാക്കുമന്നും ജോളി മടുക്കക്കുഴി അഭിപ്രായപ്പെട്ടു.

മേഖല കൺവീനർ ഷാജി പുതിയാപറമ്പിൽ അധ്യക്ഷനായ യോഗത്തിൽ ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ വിമല ജോസഫ്, മനോജ്‌ മറ്റമുണ്ടയിൽ, ആൽബിൻ പേണ്ടാനം, പ്രിൻസ് ചാക്കോ തോട്ടത്തിൽ, ജോണി വളയത്തിൽ, സിജോ മുണ്ടമറ്റം,ജോയി കൈപ്പൻപ്ലാക്കൽ, ജേക്കബ് കാപ്പുകാട്ടിൽ, ബിനോയ് വട്ടോത്ത് തുടങ്ങിയവർ പ്രസംഗിച്ചു

Advertisment