ഉഴവൂർ ബൈപാസ് യാഥാർഥ്യമാക്കണം : പൊതുമരാമത്തു മന്ത്രിക്കു നിവേദനം നൽകി

New Update

publive-image

Advertisment

വർഷങ്ങൾ ആയുള്ള ഉഴവൂർ നിവാസികളുടെ സ്വപ്നപദ്ധതി ആയ ഉഴവൂർ ബൈപാസ് യാഥാർഥ്യമാക്കണം എന്ന് ആവശ്യപെട്ടുകൊണ്ടു പൊതുമരാമത്തു മന്ത്രി  മുഹമ്മദ് റിയാസ് ന് കടുത്തുരുത്തി എം എൽ എ  മോൻസ് ജോസഫ് ന്റെ സാനിധ്യത്തിൽ ഉഴവൂർ പഞ്ചായത്ത് പ്രസിഡന്റ്‌  ജോണിസ് പി സ്റ്റീഫൻ നിവേദനം നൽകി. വൈസ് പ്രസിഡന്റ്‌  റിനി വിൽ‌സൺ, ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ  തങ്കച്ചൻ കെ എം, സെക്രട്ടറി സുനിൽ എസ് എന്നിവർ സന്നിഹിതരായിരുന്നു.

ഉഴവൂർ ടൌൺ ലെ സ്ഥലപരിമിതിയും, വാഹനങ്ങൾ അനിയന്ത്രിതമായി മറ്റ് സൗകര്യങ്ങൾ ഇല്ലാത്തതിനാൽ റോഡ് സൈഡ് ൽ പാർക്ക്‌ ചെയ്യുന്നതും ഗതാഗത പ്രശ്നങ്ങളെ രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ ബൈപാസ് അല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ല എന്ന വിവരം മന്ത്രിയെ ധരിപ്പിച്ചു. വിഷയം അനുഭാവപൂർവം പഠിക്കാം എന്നും ആവശ്യമായ നടപടികൾ കൈക്കൊള്ളാം എന്നും മന്ത്രി അറിയിച്ചു.

Advertisment