/sathyam/media/post_attachments/Mg8r5lftHYFfdWiHhZ4b.jpg)
കേരള കോൺഗ്രസ് എം മെമ്പർഷിപ്പ് കാമ്പയിൻ മുളക്കുളം മണ്ഡലത്തിൽ ഊർജ്ജിതമാക്കുന്നു അതിൻറെ ഭാഗമായി കാരിക്കോട് മേഖലയിൽ 15 16 17 വാർഡുകളിൽ പാർട്ടി അംഗത്വ വിതരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു . നവംബർ 15ന് മുമ്പ് പാർട്ടി അംഗത്വ വിതരണം പൂർത്തീകരിക്കുന്നതിന് ആണ് ലക്ഷ്യമിട്ടിരിക്കുന്നത്.
പാർട്ടിയുടെ മുതിർന്ന നേതാവും മുളക്കുളം മണ്ഡലം മുൻ വൈസ് പ്രസിഡണ്ടും ആയിരുന്ന പരേതനായ കെ കെ ബേബി കുത്താവളതിൽ പുത്തൻപുരയിൽ (തെക്കേൽ ) വസതിയിൽ നിന്നും അംഗത്വവിതരണം തുടക്കം കുറിച്ചു . പരേതനായ കെ കെ ബേബിയുടെ ഭാര്യ സൂസമ്മ ബേബി , മക്കളായ ജോജോ ബേബി , മിഷ മറിയം ജോജോ എന്നിവർ പാർട്ടി അംഗത്വം പുതുക്കി.
ഭാരതീയ വേലൻ സൊസൈറ്റി കോട്ടയം ജില്ലാ പ്രസിഡൻറ്, പട്ടികജാതി പട്ടികവർഗ്ഗ സംയുക്ത സമിതി ജില്ലാ പ്രസിഡൻറ് എന്നീ നിലകളിൽ പ്രവർത്തിക്കുന്ന പി വി പ്രസന്നൻ കാരിക്കോട്, പാർട്ടി അംഗത്വം സ്വീകരിച്ച് കേരള കോൺഗ്രസ് എമ്മിൽ പ്രവർത്തിക്കാൻ തീരുമാനിച്ചു . പയസ് ജോർജ് മാളിയേക്കൽ, ജെസ്സി പയസ്, ജെയിംസ് പയസ് , ജെസ്മി പയസ് , പി ഡി ഉദയൻ പുത്തൻവീട്ടിൽ, ലീല ഉദയൻ , കേരള കോൺഗ്രസ് ജേക്കബ് വിഭാഗം മുളക്കുളം മുൻ മണ്ഡലം പ്രസിഡണ്ട് എൻ സി ഏലിയാസ് ഞാനാ മറ്റം, ജെസ്സി ഏലിയാസ് എന്നിവർ പാർട്ടി അംഗത്വവും ഏറ്റുവാങ്ങി.
/sathyam/media/post_attachments/6XlpYG2MGZ4yfPehoWL0.jpg)
കേരള കോൺഗ്രസ് എം കടുത്തുരുത്തി നിയോജകമണ്ഡലം ഓഫീസ് ചാർജ് ജനറൽ സെക്രട്ടറി ടി എ ജയകുമാർ , കെ ടി യു സി (എം ) നിയോജകമണ്ഡലം പ്രസിഡൻറ് കുരുവിള അഗസ്തി , മുളക്കുളം ഗ്രാമപഞ്ചായത്ത് മുൻ വൈസ് പ്രസിഡണ്ടും മുതിർന്ന നേതാവുമായ ലൂക്കാ മംഗളയി പറമ്പിൽ , രാജു കരിമാടം എന്നിവർ വിവിധ കേന്ദ്രങ്ങളിൽ പാർട്ടി മെമ്പർഷിപ്പ് കാമ്പയിന് നേതൃത്വം നൽകി.