/sathyam/media/post_attachments/fdon2lO0O5GkZTkXXcAs.jpg)
കുറവിലങ്ങാട് : പരിസ്ഥിതി സംരക്ഷണത്തിനും, വ്യക്തി ശുചിത്വത്തിനും കുട്ടികൾ, മുൻഗണന നൽകണമെന്നും മോൻസ് ജോസഫ് എം.എൽ.എ. പറഞ്ഞു. കുറവിലങ്ങാട് ഗ്രാമപഞ്ചായത്ത്, കുടുംബശ്രീ സി.ഡി.എസ്., കോട്ടയം ഹരിത കേരള മിഷൻ എന്നിവർ സംയുക്തമായി കുട്ടികൾക്കായി സംഘടിപ്പിച്ചിരിക്കുന്ന ദ്വിദിന വർക്ക് ഷോപ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു എം.എൽ.എ. പഞ്ചായത്ത് പ്രസിഡന്റ് മിനി മത്തായി അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ വൈസ് പ്രസിഡന്റ് അൽഫോൻസ ജോസഫ് എം.എൻ. രമേശൻ, സന്ധ്യ സജികുമാർ, വിനുമോൻ കുര്യൻ, ജോസഫ് എം.എം., അസി. സെക്രട്ടറി കെ.ആർ. സാവിത്രി, കുടുംബശ്രീ ചെയർപേഴ്‌സൺ ബീന തമ്പി, ബാലസഭ ബ്ലോക്ക് കോ ഓർഡിനേറ്റർ ഐശ്വര്യ ദേവി രാജ്, മെമ്പർമാരായ റ്റെസി. സജീവ് കമലാസനൻ, ഇ.കെ. ജോയിസ് അലക്‌സ്, ലതിക സാജു, രമാരാജു, ബിജു, ജോസഫ്, ബേബി തൊണ്ടാംകുഴി, സെക്രട്ടറി രാജേഷ് ടി. വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
വിവിധ വിഷയങ്ങളിൽ കില റിസോഴ്‌സ് പേഴ്‌സൺ കെ.ജി. ശശികല, ഹരിത കേരള മിഷൻ കോ ഓർഡിനേറ്റർമാരായ ഇ.പി. സോമൻ, ജെ. അജിത് കുമാർ, രമണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു. മജീഷ്യൻ ബെൻ നടത്തിയ മായാജാലം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. ശുചിത്വം, പ്രകൃതി സംരക്ഷണം, മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളിലൂന്നി നിന്നുകൊണ്ട് ചിത്രരചന, ഉപന്യാസ മത്സരം, പാഴ്‌വസ്തുക്കൾ ഉപയോഗിച്ചുള്ള ഉൽപന്ന നിർമ്മാണം, ക്വിസ് എന്നിങ്ങനെ വിവിധ പരിപാടികളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.