/sathyam/media/post_attachments/Tt87lhdr5feLRLk9ygGg.jpeg)
കുറവിലങ്ങാട്: മേജര്‍ ആര്‍ക്കിഎപ്പിസ്‌കോപ്പല്‍ മര്‍ത്ത്മറിയം അര്‍ക്കദിയാക്കോന്‍ തീര്‍ത്ഥാടന ഇടവകയില്‍ സമ്പൂര്‍ണ്ണ ബൈബിള്‍ പാരായണത്തിന് തുടക്കമായി. പാരായണം ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിന്‍ കൂട്ടിയാനിയില്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് സീനിയര്‍ അസി.വികാരി റവ.ഡോ. ജേക്കബ് പണ്ടാരപറമ്പില്‍, അസി.വികാരിമാരായ ഫാ. ജോസഫ് അമ്പാട്ട്, ഫാ. മാത്യു പാലക്കാട്ടുകുന്നേല്‍, ഫാ. തോമസ് കൊച്ചോടയ്ക്കല്‍, പാസ്റ്ററല്‍ അസി. ഫാ. തോമസ് മലയില്‍പുത്തന്‍പുര, സ്‌പെഷ്യല്‍ കണ്‍ഫെസര്‍ ഫാ. ജോര്‍ജ് നിരവത്ത്, ഫാ. സെബാസ്റ്റ്യന്‍ മമ്പള്ളിക്കുന്നേല്‍ എന്നിവര്‍ ബൈബിള്‍ പാരായണം നടത്തി.
ഇടവകയിലെ യോഗപ്രതിനിധികളുടേയും കുടൂംബകൂട്ടായ്മ യൂണിറ്റുകളുടേയും സംഘടനകളുടേയും നേതൃത്വത്തിലാണ് പാരായണം നടത്തുന്നത്. 17 വരെ തിയതികളിലായാണ് ബൈബിള്‍ പാരായണം ക്രമീകരിച്ചിട്ടുള്ളത്. എല്ലാദിവസങ്ങളിലും രാവിലെ ഒന്‍പത് മുതല്‍ വൈകുന്നേരം 6.30വരെ ചെറിയ പള്ളിയിലാണ് പാരായണം. 6.30ന് വലിയ പള്ളയില്‍ ജപമാലയും ഏഴിന് വിശുദ്ധ കുര്‍ബാനയും നടക്കും. ഇടവകയിലെ മുവായിരത്തിലേറെ വരുന്ന കുടുംബങ്ങളില്‍ മെയ് ഒന്നിന് ആരംഭിച്ച അഖണ്ഡജപമാലയര്‍പ്പണം ഇപ്പോഴും തുടരുന്നുവെന്നത് ഇടവകയ്ക്ക് സമ്മാനിക്കുന്ന ആത്മീയകരുത്ത് ചെറുതല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us