/sathyam/media/post_attachments/LDmjr7eJJmnSRVGZ76LU.jpg)
പാലാ: പ്രൊഫസർ പി രവീന്ദ്രനാഥ് നിര്യാതനായി. 79 വയസ്സായിരുന്നു. വിവിധ എൻഎസ്എസ് കോളേജുകളിൽ അധ്യാപകനായി പ്രവർത്തിച്ചിട്ടുണ്ട്. എൻഎസ്എസ് കോളേജ് വാഴൂർ എക്കണോമിക്സ് വിഭാഗം തലവനായി വിരമിച്ചു. കോളേജ് അധ്യാപക സംഘടന എകെപിസിറ്റിഎ - യുടെ സംസ്ഥാന പ്രസിഡൻറ്, പുരോഗമന കലാസാഹിത്യ സംഘത്തിൻറെ സംസ്ഥാന സെക്രട്ടറി എന്നീ പദങ്ങൾ വഹിച്ചിട്ടുണ്ട്.
കേരള സർവകലാശാല, എം.ജി സർവകലാശാലകളിൽ സെനറ്റ് മെമ്പറായി പ്രവർത്തിച്ചിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ മെമ്പർ ആയിരുന്നു. മാർക്സിയൻ അർത്ഥശാസ്ത്രം, കുട്ടികളുടെ അർത്ഥശാസ്ത്രം, ഒരു നോൺ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നീ ഗ്രന്ഥങ്ങളും, നിരവധി സാഹിത്യ-ചരിത്ര സംബന്ധമായ ലേഖനങ്ങളും വിവിധ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഭാര്യ പി.ആർ സരസമ്മ (റിട്ട.പ്രഫസർ, എൻഎസ്എസ് കോളേജ് ) മക്കൾ: ആർ.രഘുനാഥ് (സോഫ്റ്റ്‌വെയർ എൻജിനീയർ , യു.എസ്.എ ), ഡോക്ടർ സ്മിത പിള്ള (ശാസ്ത്രജ്ഞ, യുഎസ്എ), മരുമകൾ - സ്വപ്ന പിള്ള (യുഎസ്എ ) കൊച്ചുമക്കൾ: ശ്രേയ പിള്ള, റിഷി പിള്ള, സഹോദരങ്ങൾ: ഡോക്ടർ ജി.കെ പിള്ള (ഐ ആർ എസ്) പരേതനായ ഡോക്ടർ മോഹനൻ പിള്ള (പ്രൊഫസർ, സിഡിഎസ് തിരുവനന്തപുരം) അഡ്വ.ജയകുമാർ പിള്ള, പ്രസന്നകുമാരി, സുഷമ കുമാരി. ശവസംസ്കാരം നാളെ 12 മണിക്ക് സ്വവസതിയിൽ (ദർശന, നെച്ചിപ്പുഴൂർ,പാല )
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us