65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ; തുരങ്കം ഒഴിവാക്കിയുള്ള ഇരട്ടപ്പാതക്ക് 29 ന് തുടക്കം

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

കോട്ടയം: ഇന്നലെ രാവിലെ തിരുനൽവേലി– പാലക്കാട് പാലരുവി എക്സ്പ്രസ് (16791) കോട്ടയത്തെ ഇരട്ടത്തുരങ്കങ്ങളിലെ ഇരുട്ട് മുറിച്ചു കടന്ന് റെയിൽവേ സ്റ്റേഷനിലെത്തി. അതോടെ, ട്രെയിൻ യാത്രക്കാരുടെ ‘കണ്ണ് രണ്ടു വട്ടം പൊത്തുന്ന’ കോട്ടയത്തെ റെയിൽ തുരങ്കങ്ങൾ 65–ാം വയസ്സിൽ ചരിത്രത്തിന്റെ ഭാഗമായി.

Advertisment

ഞായറാഴ്ച ചിങ്ങവനം – കോട്ടയം – ഏറ്റുമാനൂർ ഇരട്ടപ്പാത കമ്മിഷൻ ചെയ്യുന്നതോടെ, കോട്ടയം റെയിൽവേ സ്റ്റേഷനു സമീപമുള്ള തുരങ്കങ്ങളിലൂടെ ഗതാഗതം ഇല്ലാതാകും. പുതിയ ട്രാക്കുകൾ തുരങ്കം ഒഴിവാക്കിയാണു നിർമിച്ചിട്ടുള്ളത്. ഇന്നലെ പാലരുവി എക്സ്പ്രസ് തുരങ്കത്തിലൂടെ കടത്തി വിട്ട ശേഷം, ഈ ഭാഗം പുതിയ ട്രാക്കുമായി ബന്ധിപ്പിക്കുന്ന ജോലികൾ പൂർത്തിയാക്കി. 1957 ലാണ് ഈ തുരങ്കങ്ങൾ നിർമിച്ചത്.

റെയിൽവേയിൽ അന്ന് അസിസ്റ്റന്റ് എൻജിനീയറായിരുന്ന മെട്രോമാൻ ഇ.ശ്രീധരൻ അടക്കം നിർമാണത്തിൽ പങ്കാളിയായി. നിരവധി കഥകളിൽ നിഗൂഢതയുടെ സൂചനയായി വിശേഷിപ്പിക്കപ്പെട്ടിട്ടുള്ള ഈ തുരങ്കങ്ങൾക്ക് കേടുവരുത്താതെയാണു സമീപത്തു പുതിയ ട്രാക്ക് നിർമിച്ചത്. തുരങ്കങ്ങൾ അടയ്ക്കാൻ പദ്ധതിയില്ലെന്നു റെയിൽവേ പറയുന്നു. ഇതുവഴിയുള്ള ട്രാക്ക് ഷണ്ടിങ്ങിനു മാത്രം ഉപയോഗിക്കും.

Advertisment