കോട്ടയം ചങ്ങനാശേരി എംസി റോഡിൽ ആംബുലൻസ് നിയന്ത്രണംവിട്ട് മതിലിൽ ഇടിച്ചു കയറി

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update

publive-image

Advertisment

കോട്ടയം: ചങ്ങനാശേരി എംസി റോഡിൽ പാലാത്ര ജംക്‌ഷനു സമീപം രോഗിയുമായി പോയ ആംബുലൻസ് നിയന്ത്രണം വിട്ട് റോഡരികിലെ മതിലിലേക്ക് ഇടിച്ചു കയറി. ഇന്നലെ രാത്രി 10 മണിയോടെ ആയിരുന്നു അപകടം നടന്നത്. പത്തനംതിട്ടയിൽ നിന്ന് രോഗിയുമായി കോട്ടയം മെഡിക്കൽ കോളേജിലേക്ക് വന്ന ആംബുലൻസാണ് അപകടത്തിൽപെട്ടത്.

മുൻപിൽ സഞ്ചരിച്ച കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടയിൽ ആംബുലൻസിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടകാരണമെന്ന് സംശയിക്കുന്നതായി ചങ്ങനാശേരി പൊലീസ് പറഞ്ഞു. കോട്ടയം ഭാഗത്തേക്ക് സഞ്ചരിച്ച കാറിലും റോഡരികിലെ പെട്ടിക്കടയിലും പാർക്ക് ചെയ്തിരുന്ന വാഹനങ്ങളിലും തട്ടിയ ശേഷമാണ് ആംബുലൻസ് സമീപത്തെ റോട്ടറി ക്ലബ്ബിന്റെ മതിലിലേക്ക് ഇടിച്ചു കയറിയത്.

ഇവിടെ പാർക്ക് ചെയ്തിരുന്ന ക്ലബ് അംഗങ്ങളുടെ കാറുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. അപകടത്തെത്തുടർന്ന് ആംബുലൻസിൽ നിന്ന് ഡ്രൈവർ ഇറങ്ങിയോടിയതായും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും പൊലീസ് അറിയിച്ചു. ആംബുലൻസിലുണ്ടായിരുന്ന രോഗിയെ മറ്റൊരു ആംബുലൻസിൽ കയറ്റി കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി.

Advertisment