/sathyam/media/post_attachments/1RCkUi7yYTP4hSvXrgA5.jpg)
പാലാ: 'ആത്മീയതയിലൂടെ സൃഷ്ടി' എന്ന ലക്ഷ്യവുമായി വിശ്വഹിന്ദു പരിഷത്ത് പൊൻകുന്നം സംഘജില്ല വാർഷികം പാലാ അമ്പാടി ഓഡിറ്റോറിയത്തിൽ നടന്നു. ജില്ല പ്രസിഡന്റ് ഡോ.എൻ.കെ. മഹാദേവൻ സമ്മേളന വേദിയിൽ ഭദ്രദീപം തെളിയിച്ച് സമ്മേളനത്തിൽ അദ്ധ്യക്ഷനായി.
സംസ്ഥാന സഹസംഘടന സെക്രട്ടറി പി.എൻ. വിജയൻ, വിഭാഗ് സെക്രട്ടറി മുരളീധരൻ, ജോ.സെക്രട്ടറി ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. ജില്ലയിലെ നൂറ് സ്ഥലങ്ങളിലായി മൂവായിരം വീടുകളിൽ രാമായണ മാസാചരണം നടക്കും. എല്ലാ പഞ്ചായത്തുകളിലും സേവാ കേന്ദ്രങ്ങൾ, എല്ലാ പ്രഖണ്ഡുകളിലും തെഴിൽ പരിശീലനം കേന്ദ്രങ്ങൾ സേവാ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കും.
യുവാക്കളുടെയും പെൺകുട്ടികളുടെയും ഉന്നമനത്തിനായി ബജ്‌രംഗദർ, ദർഗ്ഗാവാഹിനി പ്രവർത്തനങ്ങൾ മെച്ചപ്പെടുത്താനും സമ്മേളനം തീരുമാനിച്ചു. പുതിയ ഭാരവാഹികളായി ഡോ.എൻ.കെ. മഹാദേവൻ (പ്രസിഡന്റ്), പി.പി.ശശിധരൻ, രാജു മുരിക്കനാവള്ളി (വൈസ് പ്രസിഡൻറ്മാർ), എം.എൻ. രാധാകൃഷ്ണൻ (സെക്രട്ടറി), എൻ.എം.ബിനു, എസ്.ഡി.ചന്ദ്രൻ, എൻ.ആർ.വേലുക്കുട്ടി (ജോ.സെക്രട്ടറിമാർ) പി.എൻ. രഘുനാഥൻ നായർ (ഖജാൻജി), എ.കെ.സോമശേഖരൻ (കാര്യകാരി സദസ്യൻ) എന്നിവരെയും കെ.എ.ഗോപിനാഥ് (സത്സംഗ പ്രമഖ്), ടി.കെ.ഗോപാലകൃഷ്ണണൻ (ധർമ്മ പ്രസാർ), വി.ആർ.വേണുഗോപാൽ( സേവാവിഭാഗ്), എം.ടി. കുഞ്ഞൂഞ്ഞ് (സാമൂഹ്യ സമര സത) എന്നിവരെയും തെരഞ്ഞെടുത്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us