കുറവിലങ്ങാട് ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാള്‍ മരിച്ചു

New Update

publive-image

കുറവിങ്ങാട് :കോഴ എംസി റോഡിൽ സമീപം വട്ടംകുഴിവളവിൽ, കെഎസ്ആർടിസി ബസും കാറും കൂട്ടിയിട്ടിച്ചുണ്ടായ  അപകടത്തില്‍ പരിക്കേറ്റവരില്‍ ഒരാൾ മരണമടഞ്ഞു. കാറിൽ യാത്ര ചെയ്തിരുന്ന പട്ടിത്താനം സ്വദേശിനി സുധ (47) ആണ് മരണമടഞ്ഞത്. പതിനഞ്ചോളം പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

Advertisment

ഗുരുവായൂർക്ക് പോകുകയായിരുന്ന കെഎസ്ആർടിസി സൂപ്പർ ഫാസ്റ്റ് ബസും ഏറ്റുമാനൂരിലേക്ക് പോകുകയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. പട്ടിത്താനം അർച്ചനയിൽ രാജേഷും കുടുംബവും സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്.

Advertisment