"ഗാന്ധിജി ആഗ്രഹിച്ച ഇന്ത്യയും വർത്തമാന ഇന്ത്യയും": ഓൺലൈൻ പൊതുയോഗം സംഘടിപ്പിച്ചു

New Update

publive-image

മലപ്പുറം: കോൺഗ്രസ്‌ ഫോർ പീസ് ഗാന്ധി ജയന്തി ആഘോഷവും പൊതുയോഗവും ഓൺലൈനിൽ സംഘടിപ്പിച്ചു. "ഗാന്ധിജി ആഗ്രഹിച്ച ഇന്ത്യയും വർത്തമാന ഇന്ത്യയും" എന്ന പ്രമേയത്തിലായിരുന്നു പരിപാടി. ഒ ഐ സി സി ജിദ്ദ റീജണൽ പ്രസിഡന്റ് കെ ടി എ. മുനീർ പരിപാടി ഉദ്‌ഘാടനം നിർവഹിച്ചു.

Advertisment

സംസ്ഥാന യൂത്ത് കോൺഗ്രസ് ജനറൽ സെക്രട്ടറി ഡോ. പി. സരിൻ മുഖ്യപ്രഭാഷണം നടത്തി. ഗാന്ധി ആഗ്രഹിച്ച സാധാരണക്കാർക്ക് നീതിയും സുരക്ഷയും ഒരുക്കുന്ന ഇന്ത്യ ലക്ഷ്യത്തോട് അടുത്ത് കൊണ്ടിരിക്കുമ്പോൾ ആണ് ഇന്ത്യ ബി ജെ പി യൂടെ കറുത്ത കരങ്ങളിൽ എത്തുകയും രാജ്യത്തെ പൊതു മേഖല സ്ഥാപനങ്ങൾ ഓരോന്ന് ഓരോന്നായി സ്വകാര്യ മുതലാളിമാർക്ക് വിറ്റു കൊണ്ടിരിക്കുന്നതും കർഷകരെ ദ്രോഹിക്കുന്നതും എന്ന് ഡോ. പി. സരിൻ പറഞ്ഞു. ഹംസ കോട്ടക്കൽ അധ്യക്ഷത വഹിച്ചു.

നാസർ കൊണ്ടോട്ടി, രാമകൃഷ്ണൻ തലശ്ശേരിസക്കീർ മാനു പാണ്ടിക്കാട്, അജിത് അമ്മിക്കോട്ടിൽ, അർപിത് മണ്ണൂർ തുടങ്ങിയവർ സംസാരിച്ചു. മുസ്തഫ പാണ്ടിക്കാട്, നാസർ കൊണ്ടോട്ടി, ശയ്യിദ് മുഹമ്മദ്‌ പാലക്കാട്‌ കുഞ്ഞാപ്പു എന്നിവർ ചേർന്ന് ദേശീയ ഗാനം ആലപിച്ചു. അമ്പിളി ബിജു നന്ദി പറഞ്ഞു. രഞ്ജിത്ത് പുന്നക്കൽ സ്വാഗതവും അമ്പിളി ബിജു നന്ദിയും ആശംസിച്ചു.

Advertisment