മുല്ലപ്പെരിയാറിലെ ജലനിരപ്പ്:സുപ്രീംകോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിന്‍

New Update

publive-image

തിരുവനന്തപുരം: മുല്ലപ്പെരിയാറിലെ ജലനിരപ്പ് സംബന്ധിച്ച് സുപ്രീം കോടതി നിര്‍ദേശം പ്രതീക്ഷ നല്‍കുന്നതെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍. നിലവില്‍ തമിഴ്‌നാട് നല്‍കിയിരിക്കുന്ന റൂള്‍ കര്‍വിനെതിരേ കേരളത്തിന്റെ വാദങ്ങള്‍ വിശദീകരിച്ച് വിശദമായ സത്യവാങ്മൂലം നല്‍കാനാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിലൂടെ കോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി അറിയിച്ചു.

Advertisment

അണക്കെട്ടിന്റെ സംഭരണ ശേഷി 142 ആക്കണമെന്ന തമിഴ്‌നാടിന്റെ വാദവും കോടതി അംഗീകരിച്ചില്ല. പുതിയ ഡാം എന്ന നിലപാടില്‍ ഉറച്ചു നിന്നുകൊണ്ടാകും കേരളം വാദമുഖങ്ങള്‍ അവതരിപ്പിക്കുക. ഇക്കാര്യത്തില്‍ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും ഇല്ലെന്നും റോഷി അഗസ്റ്റിന്‍ പ്രതികരിച്ചു. ഈ മാസം റൂള്‍ കര്‍വ് 138 അടി ആണ്. ഇന്നു രാവിലെ അതില്‍ കൂടുതല്‍ ഉണ്ടെങ്കില്‍ സ്പില്‍വേ തുറന്ന് ജലം ഒഴുക്കി വിടുന്നതില്‍ മാറ്റം ഉണ്ടാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രി ഇന്നലെത്തന്നെ മുല്ലപ്പെരിയാറില്‍ എത്തി ഒരുക്കങ്ങള്‍ വിലയിരുത്തി.

Advertisment