/sathyam/media/post_attachments/XXWqtamYhRCd5JxIpISi.jpg)
രണ്ട് വര്‍ഷത്തെ നിയന്ത്രണങ്ങള്‍ക്ക് ശേഷം ഓണം അടിച്ചുപൊളിക്കാനൊരുങ്ങുകയാണ് മലയാളികള്‍. വെള്ളപ്പൊക്കവും മലയിടിച്ചിലും ഉരുൾപൊട്ടലും സ്വന്തം ഭവനം വരെ നഷ്ടപ്പെടുത്തിയെങ്കിലും ഓണം ആഘോഷിക്കാതിരിക്കുന്നതെങ്ങിനെ?ഓണക്കോടിക്കും ഓണസദ്യക്കുമുള്ള അവസാന ഓട്ടത്തിലാണെല്ലാവരും ഇതിന് ഗ്രാമ നഗര ഭേദമില്ല. ഓണക്കോടിക്കും സദ്യവട്ടങ്ങൾക്കുള്ള അവസാന വട്ട ഓട്ടത്തിലാണ് എല്ലാവരും. കാണം വിറ്റും ഓണം ഉണ്ണണം എന്നാണ് പഴമക്കാര്‍ പറയാറുള്ളത്. അതിനെ അന്വര്‍ത്ഥമാക്കുന്ന തരത്തില്‍ ഉത്രാട ദിനത്തില്‍ മലയാളികള്‍ ഓട്ടത്തിലായിരിക്കും.
ഉത്രാട പാച്ചില്‍ എന്നാണ് ഇതിനെ വിളിക്കുന്നത്. ഉത്രാട ദിനത്തിലെ ഓണത്തിനെ ഒന്നാം ഓണം എന്നാണ് വിളിക്കുന്നത്. ഒന്നാം ഓണത്തെ കുട്ടികളുടെ ഓണം എന്നും വിളിക്കാറുണ്ട്. മുതിര്‍ന്നവര്‍ തിരുവോണം കെങ്കേമമാക്കാന്‍ ഓടി നടക്കുമ്പോള്‍ കുട്ടികള്‍ വീട്ടിലിരുന്ന് ആഘോഷിക്കും. തിരുവോണം ആഘോഷിക്കാന്‍ വേണ്ട സാധനങ്ങളെല്ലാം ഉത്രാട ദിനത്തിലാണ് വാങ്ങിക്കുന്നത്. ഓണകോടി യെടുക്കാനെത്തുന്നവരുടെ തിരക്കാണ് വസ്ത്ര വിപണിയിൽ പച്ചക്കറികളും വീട്ടുസാധനങ്ങളും വാങ്ങാനുള്ള തിരക്കാണ് മറ്റ്സ്ഥലങ്ങളിൽ.
/sathyam/media/post_attachments/52MYMmuB9AgQdf57H264.jpg)
ഉപ്പേരി, പുളി ഇഞ്ചി, വിവിധ തരം അച്ചാറുകള്‍ എന്നിവയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതും ഉത്രാടം ദിനത്തിലാണ്. ആയിരക്കണക്കിന് കാഴ്ചക്കുലകള്‍ ഭക്തര്‍ ഗുരുവായൂരപ്പനു സമര്‍പ്പിക്കുന്നതും ഉത്രാട ദിവസത്തിലാണ്. അത്തം തുടങ്ങി ഒമ്പതാം നാള്‍ വരുന്ന ഉത്രാട രാത്രി വെളുത്ത് കഴിഞ്ഞാല്‍ തിരുവോണത്തെ വരവേല്‍ക്കാന്‍ മലയാളി ഒരുങ്ങും. ഉത്രാട നാളിലാണ് ഏറ്റവും വലിയ പൂക്കളം ഇടേണ്ടത് എന്നാണ് പറയപ്പെടുന്നത്. ഈ പൂക്കളം തിരുവോണ ദിവസം വരെ കാത്തുസൂക്ഷിക്കും. എന്നാല്‍ ചിലയിടങ്ങളില്‍ തിരുവോണ ദിവസമാണ് വലിയ പൂക്കളമിടുക.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us