നഗരസഭാ ചെയർമാൻ്റെ ഇടപെടലിൽ ഗ്രില്ലുകൾ നന്നാക്കി ;നഗരപാതകളിൽ ഇനി കുഴിയിൽ വീഴാതെ നടക്കാം

author-image
ന്യൂസ് ബ്യൂറോ, പാലാ
Updated On
New Update

publive-image

പാലാ: നഗരപാതകളിൽകാൽനടക്കാർക്ക്ഇനി ഓടയിൽ വീഴാതെ നടക്കാം.നഗരത്തിലെ പ്രധാന റോഡിൽ ഓടകൾക്ക് മുകളിൽ മഴവെള്ളം ഒഴുകി പോകുന്നതിന് സ്ഥാപിച്ചിരുന്ന ഇരുമ്പു ഗ്രില്ലുകൾ തുരുമ്പെടുത്ത് നശിച്ച് അപകടകരമായി തീർന്നതിന് പരിഹാരമായി.
നഗരസഭാ ചെയർമാൻ ആൻ്റോപടിഞ്ഞാറേക്കര പൊതുമരാമത്ത് അധികൃതരുമായി ചർച്ച നടത്തിയതിനെ തുടർന്ന് പുതിയ ഗ്രില്ലുകൾ സ്ഥാപിച്ചു. നഗരസഭാ ചെയർമാൻ്റെയും
പൊതുമരാമത്ത് അസിസ്റ്റൻ്റ് എൻജിനീയർ അനുവിൻ്റെയും നേതൃത്വത്തിൽ ഇന്ന് രാവിലെ പൂർണ്ണമായും തകർന്നവ പുതുക്കിയും മറ്റുള്ളവ റിപ്പയർ ചെയ്തും സുരക്ഷിതമാക്കുകയായിരുന്നു.

Advertisment
Advertisment