New Update
Advertisment
പാലക്കാട്: മണ്ണാർക്കാട് നെല്ലിപുഴയിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ഹോട്ടലിന് തീ പിടിച്ച് രണ്ട് പേർ മരിച്ചു. സ്ത്രീയും പുരുഷനുമാണ് മരിച്ചു. ഇരുവരെയും തിരിച്ചറിഞ്ഞില്ല. നാല് നിലകൾ ഉള്ള ലോഡ്ജ് കെട്ടിടത്തിലേക്ക് തീ പടർന്നു.
താഴെ നിലയിൽ പ്രവർത്തിക്കുന്ന ഹോട്ടലിൽ നിന്നാണ് തീ പടർന്നത്. പുലർച്ചെ മൂന്നേകാലോടെയാണ് തീ പിടുത്തമുണ്ടായത്. ലോഡ്ജിന്റെ മുകളിലത്തെ നിലയിൽ ഒരാൾ കുടുങ്ങിയിരുന്നു. ഇയാളെ ഫയർ ഫോഴ്‌സ് രക്ഷപെടുത്തി. ഒരാൾക്ക് പൊള്ളലുണ്ട്. അഗ്നിശമന സേനാംഗങ്ങളെത്തി തീയണച്ചു.