/sathyam/media/post_attachments/79ZJNj3Mn7jQa87Ei7zG.jpg)
പാലക്കാട്: വന്‍ കഞ്ചാവ് വേട്ട. പശ്ചിമ ബംഗാളില്‍ നിന്നെത്തിയ ബസില്‍ കടത്തുകയായിരുന്ന ആറ് ചാക്ക് കഞ്ചാവാണ് പിടികൂടിയത്. ബസ് ഡ്രൈവര്‍ എറണാകുളം സ്വദേശി സഞ്ജയിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കഞ്ചാവ് കൊണ്ടുപോകാനായി കാറിലെത്തിയ നാല് എറണാകുളം സ്വദേശികളെയും പൊലീസ് പിടികൂടി. വിശാഖപട്ടണത്ത് നിന്നാണ് കഞ്ചാവ് കയറ്റിയതെന്നാണ് നിഗമനം. അണക്കപ്പാറ ചെക്കപോസ്റ്റില്‍ കള്ള് റെയ്ഡ് നടത്തിയ സംഘമാണ് പരിശോധന നടത്തിയത്.
എറണാകുളം സ്വദേശിയായ സലാം എന്നയാള്‍ക്കുവേണ്ടിയാണ് കഞ്ചാവ് എത്തിച്ചതെന്ന നിഗമനത്തിലാണ് എക്‌സൈസ്.