പാലക്കാട്: കേരള ദലിത് ഫെഡറേഷൻ പാലക്കാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാത്മാ ഡോ.ബി ആർ അംബേദ്കറുടെ 131-ാം ജയന്തി ആഘോഷവും കലാപ്രതിഭകളെ അനുമോദന സമ്മേളനവും പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സജിതാവിനോദ് ഉദ്ഘാടനം ചെയ്തു. ഡോ. ബി.ആർ അംബേദ്കറുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടു കൂടിയാണ് പരിപാടി ആരംഭിച്ചത്.
ചടങ്ങിൽ കേരള ദലിത് ഫെഡറേഷൻ പാലക്കാട് ജില്ലാ പ്രസിഡണ്ട് ശ്രീകുമാരൻ കൊപ്പം അധ്യക്ഷത വഹിച്ചു. കേരള ദലിത് ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ചോലയിൽ വേലായുധൻ ഡോ.അംബേദ്കർ അനുസ്മരണ പ്രഭാഷണം നടത്തി. ചടങ്ങിൽ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും സുവോളജിയിൽ ഡോക്ടറേറ്റ് നേടിയ ഡോ.പ്രമിളക്ക് മെമൻറോ നൽകി ആദരിച്ചു.
കലാപ്രതിഭകളായ അനഘ, മനുവെങ്ങാലിൽ, രതീഷ് വാവനൂർ, രാജേഷ് മുതുതല എന്നിവരേയും
വനിതാ ആട്ടോ ഡ്രൈവർമാരായ സുനന്ദ സി.പി, രജിത, ശാന്ത, പ്രസന്ന എന്നിവരേയും ചടങ്ങിൽആദരിച്ചു. മുതിർന്ന കർഷക തൊഴിലാളിയായ നീലി ചക്കുരുത്തിക്ക് വിഷു കോടിയും ചടങ്ങിൽ വെച്ച് നൽകി.
അഡ്വ.കെ.ശിവരാമൻ, ഡോ:പ്രമീള, കെഡിവൈഎഫ് സംസ്ഥാന ജനറൽ സെക്രട്ടറി സജിത് ആറ്റശേരി, കെഡിഎഫ് ജില്ലാ ഭാരവാഹികളായ കെ പി ശശീന്ദ്രൻ, കെ ടി കുഞ്ഞുണ്ണി, സുബ്രൻ -സി കെ, ലിൻറോ-ടി-ഡി, അനിൽ പൂലേരി, മനു വെങ്ങാലിൽ, എന്നിവർ ചടങ്ങിൽ സംസാരിച്ചു.