ന്യൂസ് ബ്യൂറോ, തൃശൂര്‍
Updated On
New Update
Advertisment
തൃശൂർ: ലോക വിഡ്ഢി ദിനത്തിൽ ലോറി ഡ്രൈവറെ വിഡ്ഢിയാക്കി ഗൂഗിൾ മാപ്പ്. ഗൂഗിൾ നോക്കി മേലൂരിലെത്തിയ ഡ്രൈവർ രണ്ട് വൈദ്യുത പോസ്റ്റുകളും ഒരു വീടിന്റെ ഷീറ്റും തകർത്തു. ഇന്നലെയാണ് സംഭവം.കന്നുകാലികൾക്കുള്ള തീറ്റയുമായി വന്ന ലോറിയാണ് അപകടത്തിൽ പെട്ടത്.
വഴിയറിയാത്തതിനെ തുടർന്ന് ഗൂഗിൾ മാപ്പിന്റെ സഹായത്തോടെ യാത്ര തുടർന്ന ലോറിഡ്രൈവർ മാപ്പിലെ നിർദ്ദേശം കേട്ട് അടിച്ചിലിയിലെ ഉപറോഡിലേക്ക് പ്രവേശിച്ചു. ഒരു കയറ്റം കയറിയതോടെ പിന്നേയും തിരിയാൻ മാപ്പിൽനിന്നും നിർദേശം ലഭിച്ചു.
ഇതനുസരിച്ച് ഡ്രൈവർ ലോറി തിരിച്ചതോടെ ഇലക്ട്രിക് പോസ്റ്റുകളിൽ ഇടിക്കുകയായിരുന്നു.ശബ്ദംകേട്ടെത്തിയ നാട്ടുകാരും വിവരമറിഞ്ഞെത്തിയ പോലീസും ചേർന്ന് നടത്തിയ ശ്രമത്തിനൊടുവിൽ പുലർച്ചെ നാലോടെ ലോറി തിരിച്ചുവിട്ടു.