ബംഗ്ലാദേശ് മോചന യുദ്ധവിജയം; കെപിസിസി സെമിനാര്‍ നാളെ

New Update

publive-image

ബംഗ്ലാദേശ് മോചന യുദ്ധ വിജയത്തിന്റെ 50-ാം വാര്‍ഷിക ആഘോഷത്തോടനുബന്ധിച്ച് നാളെ കെപിസിസിയില്‍ സെമിനാര്‍ സംഘടിപ്പിക്കുമെന്ന് കെപിസിസി വര്‍ക്കിംഗ് പ്രസിഡന്റ് റ്റി.സിദ്ദിഖ് എംഎല്‍എ അറിയിച്ചു.

Advertisment

കെപിസിസി ആസ്ഥാനത്ത് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപിയുടെ അധ്യക്ഷതയില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ രാവിലെ 11 ന് മുന്‍കേന്ദ്രമന്ത്രി സച്ചിന്‍ പൈലറ്റ് ഉദ്ഘാടനം ചെയ്യും.പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ,എഐസിസി ജനറല്‍ സെക്രട്ടറി ഉമ്മന്‍ചാണ്ടി,മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ പങ്കെടുക്കും.

ബംഗ്ലാദേശ് യുദ്ധത്തില്‍ പങ്കെടുത്ത സൈനികരേയും അവരുടെ കുടുംബാംഗങ്ങളേയും സമ്മേളനത്തില്‍ ആദരിക്കും.

Advertisment