തളിപ്പറമ്പ് ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണ വിധേയൻ ആത്മഹത്യ ചെയ്ത നിലയിൽ

New Update

publive-image

കണ്ണൂര്‍: ബാങ്ക് തട്ടിപ്പ് കേസിലെ ആരോപണ വിധേയൻ ആത്മഹത്യ ചെയ്ത നിലയിൽ. തളിപ്പറമ്പ് പിഎൻബി ശാഖയിലെ അപ്രൈസർ പി എൻ രമേശനാണ് മരിച്ചത്. മുക്കുപണ്ടം പണയം വച്ച് 50 ലക്ഷം രൂപയിലധികം തട്ടിയെന്നാണ് രമേശന് എതിരായ കേസ്.

Advertisment

വീട്ടിനടുത്തെ കിണറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിൽ കൂടുതൽ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു.

( ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസിലിങ് പിന്തുണക്കായി ഈ നമ്പറുകളിൽ ബന്ധപ്പെടുക. 1056, 0471- 2552056 )

NEWS
Advertisment