ജോസ് ചാലക്കൽ
Updated On
New Update
/sathyam/media/post_attachments/wuXnNe50g8fIWvbuc7bb.jpg)
കോഴിക്കോട്: ശബരിമല അയ്യപ്പ സേവാസമാജത്തിൻ്റെ മഹാത്മാ അയ്യങ്കാളി ജയന്തി ആഘോഷവും പ്രഥമ മഹാത്മാ അയ്യങ്കാളി പുരസ്ക്കാര സമർപ്പണവും നാളെ ആഗസ്ത് 27 ശനിയാഴ്ച രാവിലെ 10 മണിക്ക് ഇൻഡോർ സ്റ്റേഡിയം ഹാളിൽ വെച്ച് നടക്കുമെന്ന് സമാജം ജില്ലാ പ്രസിഡൻ്റ് ഡോ.ഒ.വാസവൻ അറിയിച്ചു.
Advertisment
പ്രമുഖ സാഹിത്യകാരനും വിവർത്തകനുമായ ഡോ.ആർസു ഉദ്ഘാടനവും പുരസ്ക്കാര സമർപ്പണവും നൽകും. എസ്എൻഡിപി യോഗം കോഴിക്കോട് യൂണിയൻ സെക്രട്ടറി സുധീഷ് കേശവപുരിക്കാണ് പതിനായിരം രൂപയും പ്രശസ്തി പത്രവും ഫലകവും ഉൾപ്പെടുന്ന പ്രഥമ അയ്യങ്കാളി പുരസ്ക്കാരം ലഭിച്ചിട്ടുള്ളത്.
പരിപാടിയിൽ ജില്ലാ പ്രസിഡൻ്റ് ഒ.വാസവൻ അധ്യക്ഷത വഹിക്കും.സമാജം സംസ്ഥാന സംഘടനാ സെക്രട്ടറി ടി വി ശ്രീധരൻ, ബാബുരാജ് ശർമ്മ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us