New Update
തിരുവനന്തപുരം: പൊങ്കാല അടുപ്പ് ഏതു ദിക്കിലായാലും വിളക്ക് കത്തിക്കുമ്പോൾ തിരി കിഴക്കോട്ട് ഇടണം. ഗണപതിക്ക് ഒരുക്ക് (പടുക്ക) ആകാം. ഇതുരണ്ടും ചെയ്യാതെ പൊങ്കാലയിട്ടാലും കുഴപ്പമില്ല. കർപ്പൂരം കത്തിച്ച് ആരതി പാടില്ല. പൊങ്കാലയിൽ പൂവിടാൻ പാടില്ല.
Advertisment
നിവേദ്യം തയ്യാറാക്കി കഴിഞ്ഞാൽ മാറ്റി വാഴയിലകൊണ്ട് അടച്ചു വയ്ക്കുക. വ്രതം ഏത്രദിവസം വേണെന്ന് ഭക്തർക്ക് തീരുമാനിക്കാം. 51 കലത്തിൽ പൊങ്കാലയിടുന്നവർക്ക് അത്രയും അടുപ്പ് വേണമെന്നില്ല. ഒരു അടുപ്പിൽ തന്നെ കൂടുതൽ കലത്തിൽ പൊങ്കാലയിടാം.
ദേവിക്ക് തയ്യാറാക്കുക 12 തരം വിഭവങ്ങൾ
വെള്ളച്ചോറ്, ശർക്കരപായസം, മണ്ടപ്പുറ്റ്, തെരളി, മോദകം, വത്സൻ, പന്തീരുനാഴി, പയർ നിവേദ്യം, നെയ് പായസം, ഇടിച്ചുപിഴിഞ്ഞ പായസം, അരവണ എന്നിവയാണവ. വിവിധ നേർച്ചകളുടെ ഭാഗമായി 101, 51 കലങ്ങളിലും ഭക്തർ പൊങ്കാലയിടാറുണ്ട്.