'സ്റ്റേഡിയത്തിനു വേണ്ടി പന്തുതട്ടി'; മാവേലിക്കര സ്റ്റേഡിയം യാഥാർത്ഥ്യയാക്കുവാൻ ജന മുന്നേറ്റ സായാഹ്നം സംഘടിപ്പിച്ചു

New Update

publive-image

മാവേലിക്കര: മാവേലിക്കര സ്റ്റേഡിയം യാഥാർത്ഥ്യയാക്കുവാൻ കേരള കോൺഗ്രസ് ജന മുന്നേറ്റ സായാഹ്നം നടത്തി. സ്റ്റേഡിയം യാഥാർത്ഥ്യമാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നടത്തിയ പ്രതീകാത്മക ഫുട്ബോൾ മത്സരത്തിന്റെ ആദ്യ ഗോളടിച്ച് അഭി.ജോഷ്വ മാർ ഇഗ്നാത്തിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവ്വഹിച്ചു.

Advertisment

ജനമുന്നേറ്റ സായാഹ്നം കേരള കോൺഗ്രസ് ഉന്നതാധികാര സമിതിയംഗം തോമസ് സി. കുറ്റിശ്ശേരിൽ ഉദ്ഘാടനം ചെയ്തു. നഗരസഭയ്ക്ക് നൽകുന്ന ഭീമഹർജിയിൽ ശ്രീകണ്ഠപുരം ഹോസ്പിറ്റൽ ഡയറക്ടർ ഡോ.രവി ശങ്കർ ആദ്യ കൈയ്യൊപ്പ് ചാർത്തി. നിയോജക മണ്ഡലം പ്രസിഡന്റ് റോയി വർഗീസ് യോഗത്തിൽ അധ്യക്ഷത വഹിച്ചു.

ഫാ.ജേക്കബ് ജോൺ, ഫാ.ജോസഫ് സാമുവൽ, അലക്സാണ്ടർ വട്ടക്കാട്ട്, ഫ. സോനു ജാേർജ്, തോമസ് അലക്സാണ്ടർ കടവിൽ, വർഗീസ് പാേത്തൻ, വിദ്യാധരൻ ഉണ്ണിത്താൻ, രാജേഷ് തഴക്കര, ഉമ്മൻ ചെറിയാൻ എബി തങ്കച്ചൻ പ്രഫ. ബോബി കുര്യൻ, ഡോ ആർ ശശിധരൻ, പ്രിൻസ് കിഴക്കേടത്ത്, മാണിക്കേത്ത് ഷാജി, റ്റിവി സാമുവേൽ,

അലക്സാണ്ടർ നൈനാൻ പി സി ഉമ്മൻ, ജോർജ് വർഗീസ് കൊട്ടാരത്തിൽ, കെ പി ഏബ്രഹാം, സാം വർഗീസ് മാമൂട്ടിൽ, മേരീ ദാസൻ തോമസ് ഈപ്പൻ ജോൺ, ജോർജ് വർഗീസ്, ജോർജ് വർഗീസ് നാടാവള്ളി, ഈപ്പൻ ജോൺ, സിജി സിബി എൽസി ബോബി, അന്ന ജിതിൻ വർഗീസ് തുടങ്ങിയവർ സംസാരിച്ചു.

Advertisment