/sathyam/media/post_attachments/CIKymlO7qMLmWTttF4CL.jpg)
കൊച്ചി: ശ്രീറാം ഗ്രൂപ്പില്‍പ്പെട്ട ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സ്, ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി എന്നിവ ജൂലൈയില്‍ 2000 കോടി രൂപയുടെ റീട്ടെയില്‍ സ്ഥിര നിക്ഷേപം സമാഹരിച്ചു.
ശ്രീറാം സിറ്റി 390 കോടി രൂപ സമാഹരിച്ചപ്പോള്‍ ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനി 1610 കോടി രൂപയാണ് സമാഹരിച്ചത്.
ചെന്നൈ ആസ്ഥാനമായുള്ള മുന്‍നിര എസ്എംഇ, ഇരുചക്രവാഹന-സ്വര്‍ണ വായ്പ കമ്പനിയായ ശ്രീറാം സിറ്റി യൂണിയന്‍ ഫിനാന്‍സിന് രാജ്യമൊട്ടാകെ 926 ശാഖകളും 4.3 ദശലക്ഷം ഇടപാടുകാരുമുണ്ട്. മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ശ്രീറാം ട്രാന്‍സ്പോര്‍ട്ട് ഫിനാന്‍സ് കമ്പനിക്ക് രാജ്യമൊട്ടാകെ 1821 ശാഖകളും 2.1 ദശലക്ഷം ഇടപാടുകാരുമുണ്ട്.
പന്ത്രണ്ട് മാസം മുതല്‍ 60 മാസം വരെയുള്ള വിവിധ കാലയളവുകളില്‍ 6.5 ശതമാനം മുതല്‍ 7.75 ശതമാനം വരെ വാര്‍ഷിക പലിശയാണ് ഡിപ്പോസിറ്റിന് ലഭിക്കുക. മുതിര്‍ന്ന പൗരന്മാര്‍ക്ക് 0.3 ശതമാനം അധിക പലിശ ലഭിക്കും.