ഉപഭോക്താക്കള്ക്ക് ഓഫറുകളുടെ പെരുമഴയുമായി എസ്ബിഐ

New Update

publive-image

കൊച്ചി: രാജ്യം സ്വാതന്ത്ര്യത്തിന്റെ 75-ാം വര്ഷം ആഘോഷിക്കുന്ന ഈ വേളയില് ഉപഭോക്താക്കള്ക്ക് ഓഫറുകളുടെ പെരുമഴയുമായി എസ്ബിഐ. റീട്ടെയില് വായ്പ, നിക്ഷേപം തുടങ്ങിയവയിലാണ് ഓഫറുകള്.

Advertisment

ഭവന വായ്പയ്ക്ക് പ്രോസസിങ് ഫീസ് ഇളവുകള് പ്രഖ്യാപിച്ച എസ്ബിഐ കാര് വായ്പകള്ക്കും 100 ശതമാനം ഫീസ് ഇളവ് പ്രഖ്യാപിച്ചു. വിലയുടെ 90 ശതമാനം വരെ വായ്പയും ലഭിക്കും.

യോനോ വഴി കാര് വായ്പയ്ക്ക് അപേക്ഷിക്കുന്നവര്ക്ക് പലിശയില് 25 ബിപിഎസ് കുറവും ഓഫറുണ്ട്. കാര് വാങ്ങാന് പ്ലാനുള്ള യോനോ ഉപഭോക്താക്കള്ക്ക് 7.5 ശതമാനം വാര്ഷിക പലിശയില് വായ്പ ലഭ്യമാകും.

സ്വര്ണ വായ്പകളിലും ഇളവുകളുണ്ട്. പലിശ നിരക്കില് 75ബിപിഎസ് കുറച്ചു. 7.5 ശതമാനം വാര്ഷിക പലിശയില് ഉപഭോക്താക്കള്ക്ക് എല്ലാ ചാനലുകളിലൂടെയും സ്വര്ണ വായ്പ ലഭിക്കും. യോനോ വഴി സ്വര്ണ വായ്പയ്ക്ക് അപേക്ഷിക്കുന്നവര്ക്ക് പ്രോസസിങ് ഫീസും ഒഴിവാക്കിയിട്ടുണ്ട്.

വ്യക്തഗത, പെന്ഷന് വായ്പകള്ക്ക് ബാങ്ക് 100 ശതമാനം പ്രോസസിങ് ഫീസ് ഒഴിവാക്കി.
വ്യക്തിഗത വായ്പകള്ക്ക് അപേക്ഷിക്കുന്ന ആരോഗ്യ രംഗത്തെ കോവിഡ് മുന്നണി പോരാളികള്ക്ക് ബാങ്ക് പലിശയില് 50 ബിപിഎസ് കുറവു വരുത്തിയിട്ടുണ്ട്. കാര്, സ്വര്ണ വായ്പാ അപേക്ഷകള്ക്കും ഇത് ഉടന് പ്രബല്യത്തില് വരും.

റീട്ടെയില് നിക്ഷേപകര്ക്ക് ബാങ്ക് 75-ാം സ്വാതന്ത്ര്യ വാര്ഷികാചരണത്തിന്റെ ഭാഗമായി 'പ്ലാറ്റിനം ടേം ഡെപോസിറ്റ്' അവതരിപ്പിച്ചിട്ടുണ്ട്. ഉപഭോക്താക്കള്ക്ക് ഓഗസ്റ്റ് 15 മുതല് സെപ്റ്റംബര് 14വരെ കാലയളവില് 75 ദിവസത്തേക്കും 75 ആഴ്ചത്തേക്കും 75 മാസത്തേക്കുമുള്ള ടേം നിക്ഷേപങ്ങള്ക്ക് 15 ബിപിഎസ്വരെ അധിക പലിശ ലഭിക്കും.

ഉല്സവ കാലത്തിന് മുന്നോടിയായി നിരവധി ഓഫറുകള് പ്രഖ്യാപിക്കുന്നതില് ആഹ്ളാദമുണ്ടെന്നും ഈ ഓഫറുകള് ഉപഭോക്താക്കള്ക്ക് വായ്പകളില് ഒരുപാട് ലാഭമുണ്ടാക്കുമെന്നും അതോടൊപ്പം ഉല്സവത്തിന് മാറ്റു കൂട്ടുമെന്നും വിശ്വസിക്കുന്നുവെന്നും ഉപഭോക്താക്കളുടെ ആവശ്യങ്ങള് നിറവേറ്റുന്നതിന് വേണ്ട സാമ്പത്തിക പരിഹാരങ്ങള് ഓഫര് ചെയ്യാന് എസ്ബിഐ എന്നും ശ്രമിക്കുമെന്നും എസ്ബിഐ,റീട്ടെയില് ആന്ഡ് ഡിജിറ്റല് ബാങ്കിങ്, എംഡി സി.എസ്.സെട്ടി പറഞ്ഞു.

sbi
Advertisment