ആരോഗ്യ പ്രവർത്തകരുടെ മാനസികോന്മേഷവും വിശ്രമവും ഉറപ്പുവരുത്തുന്ന രീതിയിൽ ഓണ ദിവസങ്ങളിലെ വാക്സിനേഷൻ ക്രമീകരിക്കുക - കെജിഎംഒഎ

New Update

publive-image

കഴിഞ്ഞ 20 മാസത്തിലധികമായി കോവിഡ് പ്രധിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടു അക്ഷീണം പലവിധ സമ്മർദ്ദങ്ങൾക്കടിപ്പെട്ടു ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്കു ആവശ്യമായ വിശ്രമം അനിവാര്യമാണെന്ന് സംഘടന ചൂണ്ടികാണിക്കുന്നു.

Advertisment

ഓണാവധി ദിവസങ്ങളിൽ കോവിഡ് വാക്‌സിനേഷൻ പരിപാടി ആവശ്യമായ മാനവ വിഭവ ശേഷിയുള്ള മേജർ ആശുപത്രികളിലായി പരിമിതപ്പെടുത്തുകയും തിരുവോണ നാളിൽ വാക്സിനേഷൻ പരിപാടി ഒഴിവാക്കുകയും ചെയ്യണമെന്നു കെജിഎംഒഎ സർക്കാരിനോട് ആവശ്യപെടുന്നു.

കോവിഡ് വാക്സിനേഷൻ പരിപാടി ഏറെകാലം തുടരേണ്ട സാഹചര്യം ആണ് നിലനിൽക്കുന്നത് എന്നതിനാൽ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ, രോഗീ ചികിത്സ, മറ്റു രോഗപ്രതിരോധ പ്രവർത്തനങ്ങൾ, പ്രധിരോധ കുത്തിവയ്പുകൾ എന്നിവക്ക് ഭംഗം വരാതെ കോവിഡ് വാക്സിനേഷൻ പരിപാടിക്കുവേണ്ടി പ്രത്യേകം സംവിധാനങ്ങൾ എല്ലാ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലും ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

ഇത്തരം സംവിധാനങ്ങൾ അടിയന്തിരമായി നടപ്പിലാക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടുന്നു. പൊതുജനാരോഗ്യ സംരക്ഷണത്തെ ഹാനികരമായി ബാധിക്കാതിരിക്കാനും സർക്കാർ ആശുപത്രികളുടെ സാധാരണ പ്രവർത്തനങ്ങൾ താളം തെറ്റാതിരിക്കാനും ഇത് അത്യാവശ്യമാണെന്ന് കെജിഎംഒഎ വിലയിരുത്തുന്നു.

covid vaccination
Advertisment