സാമൂഹ്യ പ്രവർത്തകയും കോളേജ് അധ്യാപികയുമായ ഫൗസിയ ആരിഫിനെതിരെ ലൈംഗികാധിക്ഷേപവും വ്യക്തിഹത്യയും നടത്തുന്നവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കണം; വിമന്‍ ജസ്റ്റിസ് മൂവ്മെന്‍റ് സംയുക്ത പ്രസ്താവന

New Update

publive-image

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സാമൂഹ്യ പ്രവർത്തകയും കോളേജ് അധ്യപികയുമായ ഫൗസിയ ആരിഫിൻ്റെ ഫോട്ടോ വെച്ച് കൊണ്ട് സോഷ്യൽ മീഡിയയിൽ ലൈംഗികാധിക്ഷേപവും തെറി പ്രയോഗങ്ങളും വ്യക്തിഹത്യയും വ്യാപകമായി നടന്നു കൊണ്ടിരിക്കുകയാണ്.

Advertisment

ഇത് നിരവധി വ്യക്തികളാണ് ഷെയർ ചെയ്യുന്നത്. സ്വതന്ത്രമായി അഭിപ്രായങ്ങൾ പ്രകടിപ്പിക്കുകയും പൊതുരംഗത്ത് പ്രവർത്തിക്കുകയും ചെയ്യുന്ന സ്ത്രീകളെ തളർത്താൻ
വേണ്ടി സംഘടിതമായി നടക്കുന്ന ഈ പ്രവർത്തനത്തിന് പിന്നിൽ സംഘ് പരിവാർ അനുയായികളും സിപിഎം അനുകൂല സൈബർ വിഭാഗങ്ങളിലെ ചിലരുമാണ് എന്ന കാര്യം വ്യക്തമാണ്.

സ്ത്രീത്വത്തെ അപഹസിക്കുകയും ലൈംഗികമായി അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്യുന്നവർ ആരായിരുന്നാലും അവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കാൻ സർക്കാരും പോലീസും തയ്യാറാകണം. സ്ത്രീകൾക്ക് നിർഭയമായി പൊതുപ്രവർത്തനം നടത്താൻ കഴിയുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന വാഗ്ദാനം നടപ്പിലാക്കാൻ ബാധ്യതയുള്ള സർക്കാർ, ഫൗസിയ ആരിഫിനെതിരെ സൈബർ ആക്രമണം നടത്തുന്നവർക്കെതിരെ നിയമ നടപടിക്ക് തയ്യാറാകണമെന്ന് ഞങ്ങൾ അഭ്യർഥിക്കുന്നു.

കെ.അജിത, കെ.കെ.ബാബുരാജ്, ഉമേഷ് ബാബു കെ.സി, മാഗ്ലിൻ ഫിലോമിന, വിനീത വിജയൻ, അംബിക, ലാലി പി.എം, ജോളി ചിറയത്ത്, സുൽഫത്ത് എം, ഹമീദ് വാണിയമ്പലം, കെ.എസ്.ഹരിഹരൻ, കെ.അംബുജാക്ഷൻ, അഡ്വ: പി.എ. പൗരൻ, സുൽഫത്ത് എം, സണ്ണി കപിക്കാട്, ഡോ: സോയ ജോസഫ്, അഡ്വ: ഫാത്തിമ തഹ് ലിയ, ജബീന ഇർഷാദ്, സെലീന പ്രക്കാനം, ആയിശ റെന്ന, ആശാറാണി, ബിന്ദു അമ്മിണി, ഡോ.വർഷ ബഷീർ, നജ്ദ റയ്ഹാൻ, മൃദുല ഭവാനി, റഹിയാനത്ത് ടീച്ചർ, ഗോമതി, സുരേന്ദ്രൻ കരീപ്പുഴ, ഷംസീർ ഇബ്രാഹീം, അർച്ചന പ്രിജിത്ത്, എം.എൻ. രാവുണ്ണി, ലദീദ ഫർസാന, റസാഖ് പാലേരി, റാനിയ സുലേഖ, ബച്ചു മാഹി, അഡ്വ: തമന്ന സുൽത്താന, മിനി വേണുഗോപാൽ, ഉഷാകുമാരി എന്നിവര്‍ പ്രസ്താവനയിൽ ഒപ്പ് വെച്ചു.

Advertisment