എസ്ഐഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും സംയുക്തമായി അക്കാദമിക് വെബിനാർ സംഘടിപ്പിക്കുന്നു

New Update

publive-image

പ്രമുഖ നരവംശശാസ്ത്ര പണ്ഡിതനും ഗ്രന്ഥകാരനും പ്രശസ്ത അക്കാദമിക വിചക്ഷണനുമായ ചാൾസ് ഹിശ്കിന്ദിൻ്റെ പുതിയ പുസ്തകമായ 'The Feeling of History: Islam Romanticism and Andalusia' എന്ന പുസ്തകത്തെ അധികരിച്ച് എസ് ഐ ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും സംയുക്തമായി ഗ്രന്ഥകാരൻ്റെ എക്സ്പേർട്ട് ടോക്ക് സംഘടിപ്പിക്കുന്നു.

Advertisment

കാലിഫോർണിയ യൂണിവേഴ്സിറ്റി ആന്ത്രോപോളജി വിഭാഗം പ്രൊഫസർ ആണ് ചാൾസ് ഹിഷ്കിന്ദ്. മതാനുഷ്ടാനം, മാധ്യമ സാങ്കേതിക വിദ്യകൾ, മദ്ധ്യേഷ്യയിലെയും നോർത്തമേരിക്കയിലെയും ഉയർന്നുവരുന്ന രാഷ്ട്രീയ സമുദായ രൂപങ്ങൾ തുടങ്ങിയവയാണ് അദ്ദേഹത്തിൻ്റെ മുഖ്യ ഗവേഷണ താല്പര്യ മേഖലകൾ. 'The Ethical Soundscapes: Cassette Sermons and Islamic counter publics', 'Powers of Secular modern; Talal Asad and His interlocutors', 'The Feeling History; Islam, Romanticism and Andalusia' തുടങ്ങിയ പ്രശസ്ത അക്കാദമിക രചനകളുടെ രചയിതാവാണ് ചാൾസ് ഹിഷ്കിന്ദ്.

സമകാലിക അന്തലൂസിയ മധ്യകാല ഇസ്ലാമിക് ഐബീരിയയുമായി പല തരത്തിൽ അഭേദ്യപ്പെട്ട് കിടക്കുന്നുവെന്ന തത്വത്തെ അടിസ്ഥാനപ്പെടുത്തിയുള്ള Andalucismo എന്ന ആധുനിക പാരമ്പര്യത്തെ കേന്ദ്രീകരിച്ചാണ് The Feeling of History എഴുതപ്പെട്ടിരിക്കുന്നത്.

എഴുത്തുകാരുടെയും ചിന്തകരുടെയും കവികളുടെയും ആടിവിസ്റുകളുടെയും രചനകളേയും ജീവിതത്തേയും അന്വേഷിക്കുകയും അതുവഴി ഇവയൊക്കെയും എങ്ങനെയാണ് ഒരു അന്തലൂസിയൻ ചേതനാകേന്ദ്രത്തെ (snesorium) നിർമ്മിക്കുന്നതെന്ന് ഹിഷ്കിന്ദ് പുസ്തകത്തിലൂടെ അന്വേഷിക്കുന്നു.

കൊളോണിയൽ - കൊളോണിയൽ വിരുദ്ധ നീക്കങ്ങൾ മുതൽ ഇന്നത്തെ കുടിയേറ്റക്കാരുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള മുന്നേറ്റങ്ങൾ വരെയുള്ള 'Andalucismo' യുടെ നാൾവഴികളെ സസൂക്ഷ്മം പിന്തുടരുകയും ചെയ്യുന്നു പുസ്തകത്തിൽ അദ്ദേഹം. ഏതൊക്കെ തരത്തിലാണ് ആളുകൾ തങ്ങളുടെ ഭൂതകാലത്തെ അനുഭവിക്കുന്നത് എന്നത് സംബന്ധിച്ച സൂക്ഷ്മവും സങ്കീർണ്ണവുമായ ഒരു ദൃശ്യം പുസ്തകം പ്രദാനം ചെയ്യുന്നുണ്ട്.

കൊർദോവയിൽ കുരിശു സൈന്യത്തിൻ്റെ അധിനിവേശമെന്ന ചരിത്ര ബിന്ദുവിനെ പ്രശ്നവൽകിച്ച് ചരിത്രം എന്ന വിജ്ഞാന ശാഖയോട് സവിശേഷമായ ഒരു വിമർശനം ചാൾസ് ഹിഷ്സ്കിന്ദ് ഈ പുസ്തകത്തിലൂടെ മുന്നോട്ട് വെക്കുന്നുണ്ട്.

യൂറോപ്പ് എന്ന സ്വത്വം രൂപപ്പെടുന്നതിൽ ദക്ഷിണ സ്പെയിൻ അരു അഭ്യന്തര അപരത്വത്തെ വഹിക്കേണ്ടി വരുന്നതും ഇസ്ലാം, മുസ്ലിം അപരരുണ്ടാകുന്നത് എങ്ങനെയാണെന്നതും ഒരു ന്യൂനപക്ഷാവസ്ഥയുടെ ചരിത്ര / സാമൂഹ്യസ്ഥാനത്തെയും ചാൾസ് ഇതിൽ കണ്ടെടുക്കുന്നു.

ഈ പുസ്തകത്തെ കേന്ദ്രീകരിച്ചാണ് എസ് ഐ ഒ കേരളയും കാമ്പസ് അലൈവ് വെബ് മാഗസിനും ചേർന്ന് ചാൾസ് ഹിഷ്കിന്ദിൻ്റെ എക്സ്പേർട്ട് ടോക്ക് സംഘടിപ്പിക്കുന്നത്. സെപ്റ്റംബർ 5ന് 8:00 PM IST മണിക്ക് സൂം ആപ്പ് വഴിയാണ് എക്സ്പേർട്ട് ടോക്ക് നടക്കുക. വിർജീനിയ ടെക് ഗ്രജ്വേറ്റ് സ്കൂൾ ഗവേഷക വിദ്യാർഥി ഷാൻ മുഹമ്മദ് ടോക്കിന് അധ്യക്ഷത വഹിക്കും. കൂടുതൽ വിവരങ്ങൾക്ക്: 8129145630

Advertisment