/sathyam/media/post_attachments/BUyWaeGxEP8pqUCu3yhy.jpg)
കൊച്ചി: പ്രത്യേക രാസവസ്തുക്കളുടെ നിര്മാതാക്കളായ അമി ഓര്ഗാനിക്സിന്റെ പ്രാഥമിക ഓഹരി വില്പന സെപ്റ്റംബര്‍ ഒന്നു മുതല്‍ മൂന്നു വരെ നടത്തും. 603 മുതല് 610 രൂപ വരെയാണ് പ്രൈസ് ബാന്ഡ്. കുറഞ്ഞത് 24 ഓഹരികള്‍ക്കും തുടര്‍ന്ന് അതിന്‍റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.
/sathyam/media/post_attachments/1fhyUbwCw2GAmjgbLZOX.jpg)
200 കോടി രൂപ വരെയുള്ള പുതിയ ഓഹരികളും നിലവിലെ ഓഹരി ഉടമകളുടെ 60,59,600 ഓഹരികളും ഉള്പ്പെട്ടതാണ് ഐപിഒ. 140 കോടി രൂപയുടെ തിരിച്ചടവും മുന്‍കൂട്ടിയുള്ള തിരിച്ചടവും 90 കോടി രൂപയുടെ പ്രവര്‍ത്തന മൂലധന ആവശ്യങ്ങളും പൊതു കോര്‍പ്പറേറ്റ് ആവശ്യങ്ങളും നേരിടുന്നതിനാണ് ഐപിഒ വഴി സമാഹരിക്കുന്ന തുക ഉപയോഗിക്കുക.