സിഎംഎഫ്ആർഐയിൽ ജൂനിയർ റിസർച്ച് ഫെലോ ഒഴിവ്

New Update

publive-image

Advertisment

കൊച്ചി: കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തുന്ന ഒരു ഗവേഷണ പദ്ധതിയിൽ ജൂനിയർ റിസർച്ച് ഫെലോയുടെ രണ്ട് ഒഴിവുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. പ്രതിമാസം 31000 രൂപയും എച്ച്.ആർ.എ.യും വേതനം ലഭിക്കും.

യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്‌കാൻ ചെയ്ത കോപ്പിയും fradcmfri@gmail.com എന്ന വിലാസത്തിൽ സെപ്തംബർ 14ന് മുമ്പായി ഇമെയിൽ ചെയ്യണം. യോഗ്യത, മറ്റ് വിവരങ്ങൾ എന്നിവക്ക് വെബ്‌സൈറ്റ് സന്ദർശിക്കുക. ( http://www.cmfri.org.in ).

cmfri
Advertisment